കട്ടപ്പന : പ്രദേശവാസികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച കട്ടപ്പന ഗ്രാമപഞ്ചായത്തിന്റെ പൊതുശ്മശാനം തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാകളക്ടര്‍ ഉത്തരവിട്ടു.ഗ്യാസ് ബര്‍ണര്‍ ഉപയോഗിച്ച് ആധുനിക രീതയിയിലാണ് ഇനി മുതല്‍ ശവദാഹം നടത്തുക.
സ്വന്തമായി ഭൂമിയില്ലാത്തവര്‍ ആശ്രയിച്ചിരുന്ന ഈ പൊതുശ്മശാനത്തിന്റെ പ്രവര്‍ത്തനം നിലച്ചതുമൂലം കിലോമീറ്റര്‍ യാത്ര ചെയ്ത് ചെറുതോണിയിലുള്ള ശ്മശാനത്തിലാണ് ശവസംസ്കാരങ്ങള്നടത്തിയിരുന്നത്.ബി.ജെ.പിയും വിവിധ ഹൈന്ദവ സംഘടനകളും ശ്മശാനം തുറന്നു പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി നിവേദനങ്ങളും നല്‍കിയിരുന്നു. ഇതേത്തുടര്ന്നാണ്ജില്ലാ കളക്ടറുടെ ഉത്തരവ് ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: