ഇടുക്കി : ഇടുക്കി ജില്ലയില്‍ നിന്നും സ്ഥലം മാറിപ്പോയ എക്സൈസ് സി.ഐമാര്‍ക്ക് പകരം ഉദ്യോഗസ്ഥരെത്താത്തതിനാല്‍ എക്സൈസിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. മൂന്നാഴ്ച മുന്‍പ് സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചപ്പോഴാണ് സംസ്ഥാനത്തെ എക്സൈസ് സി.ഐമാരെയും ഇന്‍സ്പെക്ടര്‍മാരെയും സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്. ഇടുക്കിയില്‍ ജോലി നോക്കിക്കൊണ്ടിരുന്ന ഒരു സി.ഐ ഒഴികെ എല്ലാവരെയും ജില്ലവിട്ടാണ് സ്ഥലം മാറ്റിയത്. അടുത്തിടെ തൊടുപുഴ സി.ഐമാത്രമാണ് ചാര്‍ജെടുത്തത്. മറ്റുള്ള ഇടങ്ങളില്‍ ഡിവിഷണല്‍ ഓഫീസുകളിലും ജോയിന്റ് കമ്മീഷണര്‍ ഓഫീസുകളിലും മാനേജര്‍മാരായി ജോലി നോക്കിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മാനേജര്‍മാര്‍ സി.ഐമാരുടെ അതേ റാങ്കിലുള്ളവരാണെന്നും സെപ്തംബര്‍ ഒന്ന് വരെ ഇവര്‍ക്ക് ജില്ലയില്‍ ഒഴിവുള്ള ഇടങ്ങളില്‍ സി.ഐമാരുടെ ചാര്‍ജ് കൊടുത്തതില്‍ തെറ്റില്ലെന്നുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഇത്തരം കീഴ് വഴക്കം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. വര്‍ഷങ്ങളായി അഡ്മിനിസ്ട്രേഷന് ജോലികള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന മാനേജര്‍മാര്‍ക്ക് ഫീല്‍ഡുമായി ബന്ധമില്ലാത്തത് റെയ്ഡുകള്‍ പ്രഹസനമാക്കാന്‍ കാരണമാകുന്നു. പലപ്പോഴും ഫീല്‍ഡില്‍ ഇറക്കിയാല്‍ പ്രശ്നക്കാരാണ് എന്ന് ഡിപ്പാര്‍ട്ട്മെന്റ് തീരുമാനിച്ചവരെയാണ് മാനേജര്‍മാരാക്കി നിയമിച്ചിരിക്കുന്നത് എന്ന ആക്ഷേപവും നിലനില്‍ക്കുകയാണ്. ഇടുക്കിയില്‍ ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് മടിയായതിനാലാണ് ഒഴിവുന്നവന്ന ഇടങ്ങളിലേക്ക് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: