കാഞ്ഞാര്‍ : കൂവപ്പിള്ളി കവലയ്ക്ക് സമീപം റോഡ് ഉള്ളിലേക്ക് കുഴിച്ച് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത് വാഹനങ്ങള്‍ക്ക് കെണിയാകുന്നു. കലുങ്ക് നിര്‍മ്മിക്കേണ്ട സ്ഥലത്താണ് വെള്ളമൊഴുക്കുവാന് വേണ്ടി റോഡ് ഉള്ളിലേക്ക് കുഴിച്ച് ചപ്പാത്ത് നിര്‍മ്മിച്ചിരിക്കുന്നത്. കെണി അറിയാതെ വേഗതയില്‍ എത്തുന്ന വാഹനം ഇവിടെ പതിച്ച് നിയനന്ത്രണംവിട്ടുപോയ നരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ചപ്പാത്തിന് മുന്‍പ് അടയാളം സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കൂരവളവിന് സമീപവും ഇതേപോലെയാണ് വെള്ളമൊഴുകാന്‍ സൗകര്യം ചെയ്തിരിക്കുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം പതിക്കുന്നത് സ്ഥിരം സംഭവമാണ്. സാമ്പക്കിക ലാഭം നോക്കിയാണ് റോഡില്‍ കലുങ്കി് പകരം ഇത്തരം കോണ്‍ക്രീറ്റ് പ്രയോഗം നടത്തിയിരിക്കുന്നത്. എത്രയും വേഗം കലുങ്ക് പണിത് കെണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: