തിരുവനന്തപുരം: അമ്മത്തൊട്ടിലിലെ കുരുന്നുകള്‍ക്ക് ഓണകോടികളും ഓണസദ്യയും ഒരുക്കി കേരള പോലീസ് അസോസിയേഷന് ഓണാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം സിറ്റി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ശിശുക്ഷേമ സമിതിയില്‍ നടന്ന ചടങ്ങ് സിറ്റിപോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്.ജി. ഹരിലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഡിസിപി കെ.എസ്. വിമല്‍, ശിശുക്ഷേമ സമിതി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ് ഇസ്മായില്‍ കുഞ്ഞ്, പോലീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.എസ്. ചന്ദ്രാനന്ദന്‍, ജനറല്‍ സെക്രട്ടറി ജി.ആര്. അജിത്ത്, വൈസ് പ്രസിഡന്റ് എം. സനല്‍കുമാര്‍, ജോയിന്റ് സെക്രട്ടറി ബാബു തോമസ,് ട്രഷറര്‍ കെ.വി.ഗിരീഷ്കുമാര്‍, പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കലാം, പോലീസ് അസോസിയേഷന് ജില്ലാഭാരവാഹികളായ വി. ആന്റണി, പി. പ്രതാപചന്ദ്രന്, എം.എ. ഉറൂബ്, എം.കെ. സനില്‍കുമാര്‍, എസ്. പ്രമോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ കുട്ടികള്‍ക്ക് വേണ്ട ബഡ്ഷീറ്റുകളും ഭക്ഷണപദാര്‍ത്ഥങ്ങളും പോലീസ് അസോസിയേഷന് ഭാരവാഹികള്‍ ശിശുക്ഷേമസമിതിയെ ഏല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: