നേമം: കരമന കളിയിക്കാവിള ദേശീയ പാതവികസനത്തോടനുബന്ധിച്ച് നേമം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു നീക്കുമ്പോള്‍ ബാക്കി വരുന്ന ഭാഗം പൈതൃക സ്വത്തായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളായണി ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ നേമത്ത് പ്രതിഷേധ ധര്‍ണ നടത്തി.
നേമത്തെ കച്ചേരിനട എന്നറിയപ്പെട്ടിരുന്ന നേമം വില്ലേജാഫിസിന് വെള്ളായണി ക്ഷേത്രവുമായി ബന്ധപ്പെട്ടും അല്ലാതെയും വളരയേറെ ചരിത്ര പ്രാധാന്യമുണ്ട്. പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്നു പുറപ്പെടുന്ന സരസ്വതി വിഗ്രഹങ്ങള്‍ ഇറക്കിപൂജ നടത്തുന്നതും വിശ്രമിക്കുന്നതും നേമം വില്ലേജോഫീസിലാണ്. വെള്ളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് കച്ചേരിനട എഴുന്നള്ളിപ്പ് പ്രസിദ്ധമാണ്.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വി. ഭുവനേന്ദ്രന്‍നായര്‍, വിശ്വകര്‍മ സഭ സംസ്ഥാന നേതാവ് പി. വാമദേവന്, വെണ്ണിയൂര്‍ ഹരി, സെക്രട്ടറി എന്‍.വി. രവീന്ദ്രന്‍നായര്‍, ഹിന്ദുഐക്യവേദി സംസ്ഥാന കമ്മറ്റിയംഗം കെ. പ്രഭാകരന്, കൗണ്‍സിലര്‍ എം.ആര്. ഗോപന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: