തിരുവനന്തപുരം: പാപ്പനംകോടിനു സമീപത്ത് റോഡില്‍ നിലകൊള്ളുന്ന കൈവശവകാശ രേഖകളില്ലാതെ പള്ളിയെന്ന പേരിലുള്ള കബറിനുവേണ്ടി പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ ട്രെയിനിംഗ് സെന്ററിന്റെ കോടിക്കണക്കിനു രൂപ വിലവരുന്ന സ്ഥലം അനുവദിച്ചുകൊടുക്കാനുള്ള ജില്ലാ കളക്ടര്‍ ബിജു പ്രഭാകരന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം തിരുമല അനില്‍ പറഞ്ഞു.
ഇന്നലെ രാവിലെ 10 മണിയോടുകൂടി യാതൊരു മുന്നറിയിപ്പുമില്ലാതെ ജെസിബിയും മറ്റു യന്ത്രസാമഗ്രികളും ഉപയോഗിച്ച് ട്രെയിനിംഗ് സെന്ററിന്റെ മതിലുകള്‍ തകര്‍ക്കുകയും മരങ്ങള്‍ പിഴുതിടുകയും ചെയ്തത് ധിക്കാരപരമായ സമീപനമാണ്. സര്‍ക്കാര്‍ ആരുടെയെങ്കിലും കൈവശമുള്ള വസ്തുക്കള്‍ ഏറ്റെടുക്കുവാന്‍ തീരുമാനിക്കുകയാണെങ്കില്‍ നോട്ടീസ് കൊടുത്ത് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണുന്നതിനുപകരം പൊതുമേഖലാ സ്ഥാപനത്തിന്റെ വസ്തുക്കള്‍ കൈയറ്റം നടത്തുക വഴി ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. ഓപ്പറേഷന് അനന്തയുടെ ഭാഗമായി നഗരത്തിലെ ചില ഹൈന്ദവ ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റിയിട്ടും നാളിതുവരെ സ്ഥലം പോലും അനുവദിക്കാത്ത കളക്ടര്‍ ഇത്തരം അനധികൃത ആരാധനാലയങ്ങള്‍ക്ക് വേണ്ടി പൊതുമേഖലാ സ്ഥാപനത്തിന്റെ സ്ഥലം കയ്യേറാന്‍ കൂട്ടുനില്‍ക്കുകയാണ്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്നിരുന്ന 700 വര്‍ഷത്തോളം പഴക്കമുള്ള അരയാല്‍ മുറിച്ചുമാറ്റുകയും ക്ഷേത്രവസ്തുവിന്റെ ഭാഗമായ കല്ലാനയെ എടുത്തുമാറ്റാന്‍ ശ്രമിച്ചതും ബിജു പ്രഭാകരനാണ്. തിരുവനന്തപുരത്ത് ഇത്തരം കൈയേറ്റങ്ങളും ധിക്കാരപരമായ നടപടികളും സ്വീകരിക്കുന്ന ജില്ലാ കളക്ടറെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജനകീയപ്രക്ഷോഭം ആരംഭിക്കുമെന്ന് തിരുമല അനില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: