തിരുവനന്തപുരം: മൃഗശാലയില്‍ പുതുതായി പണികഴിപ്പിച്ച പാമ്പിന് കൂട് സാംസ്കാരികമന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. 2014 ഏപ്രില്‍ 10നാണ് അനാക്കോണ്ടകളെ എത്തിച്ചത്. തീരെ വലുപ്പം കുറഞ്ഞവയായിരുന്നു അവ. ഒരുവര്‍ഷവും നാലു മാസവും കഴിഞ്ഞപ്പോള്‍ അവയുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതായി. സിനിമകളില്‍ കാണുന്ന അനാക്കോണ്ടയെ അനുസ്മരിപ്പിക്കും വിധമാകാന്‍ ഏതാനും വര്‍ഷങ്ങള്‍ മതിയാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അപ്പോള്‍ കൂടുകളുടെ വലുപ്പം ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതായി വരും. നിലവില്‍ പണികഴിപ്പിച്ചിട്ടുള്ള എ.സി. കെട്ടിടത്തില്‍ അനാക്കോണ്ടകളും ഒരു രാജവെമ്പാലയും മാത്രമാണ്.
പുതിയ എ.സി. പാമ്പിന് കൂടിന് 2.16 കോടി രൂപയാണ് ചെലവായത്. പഴയ കൂടുകള്‍ക്കുണ്ടായിരുന്ന സ്ഥലപരിമിതി, പാമ്പുകളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമല്ലായ്മ എന്നിവയാണ് പുതിയ കൂടിന്റെ നിര്‍മ്മാണത്തിന് അധികൃതരെ പ്രേരിപ്പിച്ചത്. കേരളത്തിലെ കാലാവസ്ഥ അനാക്കോണ്ടകള്‍ക്ക് വളരാന്‍ പ്രയാസമില്ലാത്തതാണെന്നും അധികൃതര്‍ പറയുന്നു. ഇതിനോടു ചേര്‍ന്നുള്ള മറ്റു ചെറു കൂടുകളില്‍ മറ്റിനം പാമ്പുകളെയും പാര്‍പ്പിക്കും.
മന്ത്രി പി.കെ. ജയലക്ഷ്മി മൃഗശാല വകുപ്പിന്റെ പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിദേശികള്‍ക്കും സ്വദേശികള്‍ക്കും മ്യൂസിയം-മൃഗശാല വകുപ്പിന്റെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലാണ് സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കെല്‍ട്രോണ്‍ ആണ് വെബ്സൈറ്റ് തയ്യാറാക്കിയത്. കെ. മുരളീധരന് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ലീലാമ്മ ഐസക്, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണിജോര്‍ജ്, മൃഗശാലാ ഡയറക്ടര്‍ കെ. ഗംഗാധരന്, കെല്‍ട്രോണ്‍ ജനറല്‍ മാനേജര്‍ എ. ഷാജി, മൃഗശാലാ സൂപ്രണ്ട് സദാശിവന് പിള്ള എന്നിവര്‍ പങ്കെടുത്തു.
തൃശ്ശൂര്‍ മൃഗശാലയുടെയും കോഴിക്കോട് കൃഷ്ണ മേനോന് മ്യൂസിയത്തിന്റെയും വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദ്വിഭാഷാ വെബ്സൈറ്റാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് പ്രതിവര്‍ഷം ഒരുകോടിയില്‍ താഴെ വരുമാനമുണ്ടായിരുന്ന മൃഗശലായയില് ഇപ്പോള്‍ ആറ് കോടിയിലേറെയാണ് വരുമാനം. ഒഴിഞ്ഞു കിടന്ന കൂടുകള്‍ നിറയെ പുതിയ മൃഗങ്ങളെ എത്തിച്ചതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: