കാഞ്ഞങ്ങാട്: നിര്‍ദിഷ്ട കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാതയുടെ എഞ്ചിനീയറിംഗ് സര്‍വ്വേക്ക് തുടക്കമായി. ദക്ഷിണ റെയില്‍വെ സര്‍വ്വേ ആന്റ് കണ്‍സ്ട്രക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എഞ്ചിനീയറിംഗ് സര്‍വ്വേയ്ക്കായി എത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് കാഞ്ഞങ്ങാട്ടെത്തിയ സംഘത്തെ കാഞ്ഞങ്ങാട് -കാണിയൂര്‍പാത ആക്്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ:ശ്രീകാന്ത്, ട്രഷറര്‍ സി.യൂസഫ് ഹാജി, റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡണ്ട് ടി.മുഹമ്മദ് അസ്്ലം, സൂര്യ നാരായണ ഭട്ട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പ്രാരംഭ ചര്‍ച്ച നടത്തി. പാതയുടെ ഉപജ്ഞാതാവ് എന്‍ജിനീയര്‍ ജോസ് കൊച്ചികുന്നേലില് നിന്ന് സര്‍വ്വേസംഘം വിവരങ്ങള്‍ ആരാഞ്ഞു.
തുടര്‍ന്ന് പാണത്തൂരിലേക്ക് പോയ സംഘം വൈകിട്ട് സുള്ള്യയിലും കാണിയൂരിലുമെത്തി. പാത കടന്ന് പോവുന്ന പ്രദേശങ്ങളിലെ ഉപരിതലവിവരങ്ങള്, ഭൂമിയുടെ ഘടന, ആവശ്യമായി വരുന്ന തുരങ്കങ്ങളുടെയും പാലങ്ങളുടെയും വിവരങ്ങള്‍ എന്നിവയാണ് സര്‍വ്വേ സംഘം പരിശോധന നടത്തി ശേഖരിക്കുന്നത്. തൊണ്ണൂറ് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കാഞ്ഞങ്ങാട് – കാണിയൂര്‍ പാതയില്‍ പാണത്തൂര്‍ വരെയുള്ള 41 കിലോമീറ്ററാണ് കേരളത്തില്‍ വരുന്നത്.
മീങ്ങോത്ത്, കൊട്ടോടി, പാണത്തൂര്‍ എന്നിവിടങ്ങളില്‍ റെയില്വെസ്റ്റേഷനുള്ള സ്ഥലവും സംഘം പരിശോധിച്ചു. സീനിയര്‍ സെക്്ഷന്‍ എന്‍ജിനീയര്‍മാരായ രാജേന്ദ്രന്, നവാസ്, ജെപി സര്‍വ്വീസ് കണ്‍സല്‍ട്ടന്റ് എം.ജയപ്രകാശ് എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവര്‍.
മലയോരത്തിന്റെ സ്വപ്നപദ്ധതിക്ക് വേഗത വര്‍ധിപ്പിക്കുന്നതിന് ബിജെപിയുടെ ഉന്നത കേന്ദ്രങ്ങളിലേക്ക് ജില്ലാ നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദ്ദവും കാരണമായി. ബളാംതോടെത്തിയ സര്‍വേ സംഘം ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ.കെ.വേണുഗോപാല്‍, കള്ളാര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സി.ബാലകൃഷ്ണന് നായര്‍, മണ്ഡലം വൈസ് പ്രസിഡണ്ട് എ.കെ.മാധവന്, വ്യാപാരി വ്യവസായി ഏകോപന സമിതി ബളാംതോട് യൂണിറ്റ് പ്രസിഡണ്ട് കുഞ്ഞികൃഷ്ണന് എന്നിവരുമായി ചര്‍ച്ച നടത്തി.
പാത യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ഫിഫ്റ്റി ഫിഫ്റ്റി എന്ന നിര്‍ദേശം സംസ്ഥാന ഗവണ്മെന്റ് അംഗീകരിക്കാന്‍ ഇതുവരെ തയ്യാറാകാത്തത് പദ്ധതിക്ക് കാലതാമസം വരുത്തുമെന്നാണ് സര്‍വേ സംഘത്തിന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച ആശങ്കയും ഇവര്‍ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: