കാസര്‍കോട്: ഓണാഘോഷത്തിന്റെ ലഹരി കൂട്ടാനായി അതിര്‍ത്തി കടന്ന് കഞ്ചാവും വ്യാജകള്ളും ജില്ലയിലേക്ക് ഒഴുക്കാന്‍ വന്‍ മാഫിയ സംഘങ്ങള്‍ തന്നെ പ്രവര്ത്തിക്കുതായി റിപ്പോര്‍ട്ട്. ജില്ലയിലെ മലയോരഗ്രാമപ്രദേശങ്ങള് കേന്ദ്രീകരിച്ചാണ് വന്‍തോതില്‍ കഞ്ചാവും വ്യാജകള്ളും വിതരണത്തിനെത്തിക്കുന്നത്. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വ്യാജകള്ള് സംഭരിക്കാന്‍ പ്രത്യേക ഗോഡൗണുകള്‍ തന്നെ ഈ മാഫിയ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബാറുകള്‍ അടച്ചതോടെ സമാന്തരമായി വ്യാജമദ്യ വില്പന നടത്തുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം വര്‍ദ്ധിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിദേശ മദ്യ വില്പനയ്ക്ക് പുറമെ കഞ്ചാവ് ഉള്‍പെടെയുള്ള ലഹരിവസ്തുക്കളുടെ വില്പനയും സജീവമാണ്. പോലീസും എക്സൈസും മദ്യവില്പന തടയാന്‍ ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വന്‍ തോതിലാണ് തീവണ്ടി മാര്‍ഗവും മറ്റും കഞ്ചാവ് വിതരണത്തിനെത്തുന്നത്. ഇതിനായി പ്രത്യേകം ഏജന്റുമാര്‍ തന്നെ രംഗത്തുണ്ട്. അതിര്‍ത്തി കടന്നുള്ള സ്പിരിറ്റ് കടത്തും സജീവമാണ്. ജില്ലയിലെ കള്ളുഷാപ്പുകളിലേക്ക് എത്തുന്ന കള്ളിന്റെ ഗുണനിലവാരം ഇപ്പോഴും വേണ്ടത്ര പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല.
കള്ളുഷാപ്പുകളിലേക്ക് വിതരണത്തിനെത്തിക്കുന്ന കള്ളില്‍ വിഷം കലര്‍ത്തിയവരെ ഒരാഴ്ച മുമ്പാണ് കണ്ണൂരില്‍ പിടികൂടിയത്. ഈ കള്ള് ഷാപ്പുകളില്‍ എത്തിയിരുന്നുവെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമായി. ഓണം അടുത്തതോടെ ഇത്തരത്തിലുള്ള മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനം ജില്ലയില്‍ സജീവമാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് പോലീസും എക്സൈസ് വകുപ്പും വേണ്ടത്ര ഗൗരവം നല്‍കിയിട്ടില്ലെന്ന ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: