കാസര്‍കോട്: കുണ്ടംകുഴി ഗദ്ദേമൂലയിലെ ആര്‍എസ്എസ് ശാഖാ കേന്ദ്രം ഇന്നലെ രാത്രി ഇരുപതോളം വരുന്ന സിപിഎം ക്രിമിനല്‍ സംഘം തല്ലിതകര്‍ത്തു. കുടുംബശ്രീ, സ്വാശ്രയസംഘം, ബാലഗോകുലം തുടങ്ങിയ സാംസ്കാരിക യോഗങ്ങള്‍ സംഘടിപ്പിക്കുന്ന കെട്ടിടമാണ് പത്തോളം വരുന്ന ബൈക്കുകളിലായെത്തിയ ക്രിമിനല്‍ സംഘം തല്ലിതകര്‍ത്തത്. ശാഖയ്ക്കെത്തിയ പ്രവര്‍ത്തകരെ തുരത്തിയോടിച്ചശേഷം സിപിഎം ക്രിമിനലുകള്‍ കൈയ്യില്‍ കരുതിയ ഉരുമ്പ് വടി, കല്ലുകള്‍, തുടങ്ങിയ മാരാകായുധങ്ങളുമായി കെട്ടിടം അക്രമിക്കുകയായിരുന്നു.
രാത്രി 8 മണിയോടെ ഗദ്ദേമൂലയില്‍ ആര്‍എസ്എസ് ശാഖ കഴിഞ്ഞ് പോവുകയായിരുന്ന പ്രവര്‍ത്തകര്‍ക്കുനേരെ കല്ലെറിയുകയും ചെയതിരുന്നു. കെട്ടിടത്തിനകത്ത് മേശകളില്‍ സൂക്ഷിച്ചിരുന്ന സ്ത്രീകള്‍ നടത്തുന്ന സ്വാശ്രയസംഘത്തിന്റെയും മറ്റും നിരവധി പ്രധാനരേഖകള്‍ അക്രമിസംഘം വലിച്ച് കീറി നശിപ്പിച്ചു. ഇത് തടയാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെയും സംഘം അക്രമണമഴിച്ച് വിട്ടു. കെട്ടിടത്തിന്റെ ഓടുകള്‍, ജനല്‍, വാതില്‍, കസേല മേശ തുടങ്ങിയവ തകര്‍ത്തു. ഇരുപതിലധികം കസേലകള്‍ തകര്‍ത്തിട്ടുണ്ട്. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കന്മാരുടെ നോതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു. എസ്എഫ്ഐ ഏരിയാ സെക്രട്ടറി അപ്പൂസ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സംഗീത്, അഭിലാഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളവരാണ് അക്രമണം നടത്തിയതെന്ന് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
കുണ്ടംകുഴി ബഡിക്കൈകണ്ടത്ത് ബി.ജെ.പിയുടെ കൊടിമരം തകര്‍ക്കുകയും പതാക നശിപ്പിക്കുകയും ചെയ്തു. ബേഡകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി. പ്രവര്‍ത്തകരുടെ വീടുകളില്‍കയറി സിപിഎം പ്രവര്‍ത്തകര്‍ സ്ത്രീകളെയടക്കം ഭീഷണിപ്പെടുത്തി. സമീപകാലത്തായി സിപിഎമ്മിന് സംഭവിച്ച അപചയങ്ങളുടെ ഫലമായി മനംമടുത്ത് പാര്‍ട്ടി വിട്ട് വന്നവരുടെയും, പുതുതായി ബിജെപിയില്‍ ചേര്‍ന്ന ചെറുപ്പക്കാരുടെയും വീടുകള്‍ കയറിയാണ് സിപിഎം ക്രിമിനലുകളുടെ ഭീഷണിപ്പെടുത്തല്‍. സ്ത്രീകള്‍ക്കുനേരെ അസഭ്യ വര്‍ഷം ചൊരിയുകയും അവര്‍ക്കു നേരെ കൈയ്യേറ്റശ്രമങ്ങളും നടന്നിട്ടുണ്ട്. കുണ്ടംകുഴി, ബീബുങ്കാല്‍ സിപിഎം ലോക്കല്‍ കമ്മറ്റികളാണ് അക്രമികള്‍ക്ക് പിന്തുണ നല്‍കുന്നതെന്ന് പരിസരവാസികള്‍ പറഞ്ഞു. ബേഡകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ അക്രമണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവരുന്നത്.
സിപിഎം നേതാക്കളുടെ ധാര്ഷ്യത്തിലും ഏകാതിപത്യത്തിലും മനം മടുത്ത് സിപിഎം ശക്തി കേന്ദ്രമായ ബേഡകം പ്രദേശത്ത് നിന്ന് നിരവധി ചെറുപ്പക്കാരാണ് ബിജെപിയിലേക്കും മറ്റ് സംഘപ്രസ്ഥാനങ്ങളിലേക്കും വന്ന് കൊണ്ടിരിക്കുന്നത്. പ്രവര്‍ത്തകരുടെ വ്യാപകമായ ബിജെപിയിലേക്കുള്ള ഒഴുക്കില്‍ പേടിപൂണ്ടാണ് സിപിഎം നേതൃത്വം അക്രമണം പരമ്പരകള്‍ അഴിച്ച് വിടുന്നതെന്ന് ആര്‍എസ്എസ് നേതൃത്വം കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാര്‍ ഭരണത്തിന്റെ ഫലമായി ബിജെപിക്ക് സമീപ കാലത്തായി ബേഡകം പഞ്ചായത്തില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യതയും, സിപിഎം പാര്‍ട്ടി ഓഫീസ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് നിര്‍മ്മിച്ചതെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതും പ്രദേശത്തെ ഇടത്പക്ഷ നേതാക്കളെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തി കൊണ്ടിരിക്കുന്നത്. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎം ക്രമിനല്‍ സംഘത്തിന്റെ ശ്രമങ്ങളെ ശക്തമായി നേരിടുക തന്നെ ചെയ്യുമെന്ന് ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു. കെട്ടിടം തകര്‍ത്തതിലും രേഖകള്‍ നശിപ്പിച്ചതിലും പ്രതിഷേധിച്ച് സ്വാശ്രയസംഘങ്ങളിലെ നൂറുകണക്കിന് സ്ത്രീകള്‍ പ്രതിഷധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: