പാലക്കാട്: ജില്ലയില്‍ ഓണക്കൊയ്ത്ത് ആരംഭിച്ചിട്ടും സപ്ലൈകോ നെല്ല് സംഭരിക്കാന്‍ നീക്കം തുടങ്ങാത്തത് കര്‍ഷകര്‍ക്ക് ദുരിതമായി. ജില്ലയില്‍ 3,800ഓളം ഹെക്ടറിലാണ് ഒന്നാംവിളയിറക്കിയിട്ടുള്ളത്. താളംതെറ്റിയ വേനല്‍മഴയെ വെല്ലുവിളിച്ചാണ് ഇക്കുറി കര്‍ഷകര്‍ ഒന്നാംവിളയിറക്കിയത്. ഒന്നാംവിളയ്ക്ക് വിതച്ച കര്‍ഷകര്‍ക്ക് നിനച്ചിരിക്കാതെ ശക്തമായ മഴ ദുരിതമായി. മിക്ക കര്‍ഷകരും വിതച്ചത് നശിച്ച് പിന്നീട് നടീലിനെ ആശ്രയിക്കേണ്ടിവന്നു.
കൊയ്ത്തിന് ഉപയോഗിക്കുന്ന യന്ത്രത്തിന് വാടക വീണ്ടും വര്‍ധിപ്പിച്ചതായി കര്‍ഷകര്‍ പരാതിപ്പെടുന്നു. കഴിഞ്ഞവര്‍ഷം മണിക്കൂറിന് 1,600 രൂപയുണ്ടായിരുന്ന വാടക ഇത്തവണ 1,800 രൂപയായി വര്‍ധിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്നെത്തുന്ന യന്ത്രങ്ങള്‍ക്ക് പ്രാദേശികമായുള്ള ഇടനിലക്കാരാണ് വാടക വര്‍ധിപ്പിക്കുന്നത്.
ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷന് ആരംഭിച്ചെങ്കിലും കര്‍ഷകരില്‍നിന്ന് ഇത്തവണ തണുത്ത പ്രതികരണമാണെന്ന് സപ്ലൈകോ അധികൃതര്‍ പറയുന്നു. കഴിഞ്ഞതവണ നെല്ല് സംഭരിച്ചതിനുശേഷം തുകയ്ക്കായി മാസങ്ങള്‍ കാത്തിരിക്കേണ്ടിവന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇത്തവണയും അത് ആവര്‍ത്തിച്ചാല്‍ അത് രണ്ടാംവിളയെ ബാധിച്ചേക്കുമെന്നാണ് അവരുടെ ആശങ്ക. ഓണം കഴിയുന്നതോടെ കൊയ്ത്ത് വ്യാപിക്കും. അതിന് മുന്നോടിയായി നെല്ലുസംഭരണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
കൊയ്ത്ത് ആരംഭിക്കാത്ത വയലുകളില്‍ ചിലയിടത്ത് ഓലകരിച്ചിലിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായും പരാതിയുണ്ട്. ഇതിനെതിരെ ജാഗ്രതപാലിക്കണമെന്ന് കൃഷിവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവാതിര, പുണര്‍തം ഞാറ്റുവേലകളിലുള്പ്പെടെ ആവശ്യത്തിന് മഴ കിട്ടാത്തതുമൂലം ഡാമുകള്‍ തുറക്കേണ്ടിവരുമെന്ന സ്ഥിതിയിലെത്തിയിരുന്നെങ്കിലും കഴിഞ്ഞ കുറേദിവസങ്ങലായി ചെറിയതോതില്‍ മഴ ലഭിച്ചതും സഹായകരമായി. ചേറ്റുവിത നടത്തിയ വടക്കഞ്ചേരി് മേഖലയിലെ പാടശേഖരങ്ങളിലാണ് ഓണത്തിനുമുമ്പേ കൊയ്ത്ത് ആരംഭിച്ചത്. ജില്ലയുടെ അതിര്‍ത്തിയായ പഴയന്നൂര്‍, കല്ലേപ്പാടം മേഖലയിലും കഴിഞ്ഞദിവസങ്ങളില്‍ കൊയ്ത്ത് തുടങ്ങി. ഹ്രസ്വകാല മൂപ്പുള്ള കാഞ്ചന മട്ട ഇനത്തിലെ വിത്താണ് ഇവിടെ വിതച്ചിരുന്നത്. ഇടയ്ക്ക് മഴ പിന്മാറിയപ്പോള് തോട്ടില്‍നിന്നുള്ള വെള്ളവും സഹായകരമായിരുന്നതായി കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: