തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡ് നെയ്യാറ്റിന്‍കര താലൂക്കില്‍ നടത്തിയ പരിശോധനയില്‍ പൊതുവിപണി ഉള്‍പ്പെടെയുളള വ്യാപാരസ്ഥാപനങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത മൂന്ന് വ്യാപാരസ്ഥാപനങ്ങള്‍ക്ക് എതിരെയും ക്രമക്കേടുകള്‍ കണ്ടെത്തിയ ആറ് റേഷന്‍കടകള്‍ക്ക് എതിരെയും അധിക സാധനങ്ങള്‍ കണ്ടെത്തിയ ഒരു അരി മൊത്തവ്യാപാര ഡിപ്പോക്ക് എതിരെയും കേസെടുത്തു.
നാലു ക്വിന്റല്‍ അരി, 2.5 ക്വിന്റല്‍ ഗോതമ്പ്, ഒരു ക്വിന്റല്‍ പഞ്ചസാര, 110 ലിറ്റര്‍ മണ്ണെണ്ണ തുടങ്ങിയ റേഷന്‍ സാധനങ്ങള്‍ കുറവ് കണ്ടെത്തിയ തൂങ്ങാംപാറയിലെ റേഷന്‍കടയുടെ അംഗീകാരം സസ്പെന്റ് ചെയ്യണമെന്ന ശുപാര്‍ശയോടെ കേസ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. വരുംദിവസങ്ങളില്‍ പൊതുവിപണി ഉള്‍പ്പെടെയുളള സ്ഥാപനങ്ങളില്‍ റെയ്ഡ് ഉണ്ടാകുമെന്ന് സിവില്‍ സപ്ലൈസ് വിജിലന്‍സ് ഓഫീസര്‍ കൃഷ്ണകുമാരി അറിയിച്ചു. റെയ്ഡിന് കൊല്ലം താലൂക്ക് സപ്ലൈ ഓഫീസര്‍ വി.കെ. തോമസ്, അസി: താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.സി. അശോക് ബാബു, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ജി.എസ്. ഗോപകുമാര്‍, കെ.വി. സിന്ധു, കെ. സനല്‍കുമാര്‍, ബി. ബിമല്‍രാജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: