തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷത്തിനു നിശാഗന്ധിയില്‍ വര്‍ണശബളമായ തുടക്കം. ഇനി ഒരാഴ്ച സംസ്ഥാനത്ത് ഓണക്കാലം. മുഖ്യമന്തി ഉമ്മന്‍ചാണ്ടി ഓണംവാരാഘോഷത്തിന് തിരിതെളിച്ചു. ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്നതാണ് ഓണാഘോഷം. ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും മലയാളികള്‍ക്ക് ഓണം എന്നും ഹരവും വികാരവുമാണ്. ഓണം നല്കുന്ന സന്തോഷം, സാഹോദര്യം, സമത്വം എന്നീ സന്ദേശം നമ്മുടെ പ്രവര്‍ത്തനങ്ങളിലും സമീപനങ്ങളിലും നിറഞ്ഞു നില്‍ക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കനകക്കുന്നില്‍ പൂര്‍ത്തിയായ ഒന്നാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി മനോജ് കുറൂര്‍ എഴുതി ശ്രീവത്സന്‍ ജെ. മേനോന് സംഗീതം നല്കിയ തീം സോംങ്ങിനോടൊപ്പം നൃത്തച്ചുവടുകളുമായി കലാക്ഷേത്ര ശ്രുതിജയനും സംഘവും അണിനിരന്നു. തുടര്‍ന്ന് കെ.എസ്. ചിത്ര ആലപിച്ച ഈശ്വര പ്രാര്‍ഥനയോടെ ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചു. നര്‍ത്തകി രാജശ്രീ വാര്യര്‍ അവതരിപ്പിച്ച നൃത്തപരിപാടി ഗണേശസ്തുതി ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്നു. ശ്രീകുമാരന്‍ തമ്പി, കെ.എസ്. ചിത്ര, മനോജ് ജോര്‍ജ് എന്നിവരെ ചടങ്ങില്‍ മുഖ്യമന്ത്രി പൊന്നാടയും ശില്‍പ്പവും നല്കി ആദരിച്ചു. സ്പീക്കര്‍ എന്‍. ശക്തന്, മന്ത്രി വി.എസ്. ശിവകുമാര്‍, ഓണാഘോഷ കമ്മറ്റി ചെയര്മാന് പാലോട് രവി എംഎല്‍എ, ടൂറിസം ഡയറക്ടര്‍ പി.എ. ഷെയ്ക്ക് പരീത്, എംഎല്‍എ കെ. മുരളീധരന്, ടൂറിസം സെക്രട്ടറി ജി. കമലവര്‍ദ്ധന റാവു, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ടി.വി. അനുപമ, നഗരസഭാ കൗണ്‍സിലര്‍ ലീലാമ്മ ഐസക് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: