വര്‍ക്കല: എസ്എന്‍ഡിപി യോഗം ശിവഗിരി യൂണിയന് യൂത്ത് മൂവ്മെന്റ് പുല്ലാനിക്കോട് യൂണിറ്റിലെ പ്രവര്‍ത്തകരെ ഒരുസംഘം സാമൂഹ്യവിരുദ്ധര്‍ ആക്രമിക്കുകയും ശാഖാമന്ദിരത്തിന് സമീപം ഒരുക്കിയിരുന്നു അത്തപ്പൂക്കളവും അലങ്കാര വസ്തുക്കളും ലൈറ്റുകളും നശിപ്പിച്ചതായി പരാതി. ആക്രമണത്തില്‍ യൂത്ത് മൂവ്മെന്റ് പുല്ലാനിക്കോട് യൂണിറ്റിലെ പ്രവര്‍ത്തകരായ പുല്ലാനിക്കോട് കാട്ടുവിളവീട്ടില്‍ അക്ഷയ്, പുന്നവിള വീട്ടില്‍ ആകാശ് എന്നിവര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവര്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. നടയറ സ്വദേശികളായ റിയാസ്, മുന്ന എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ആക്രണത്തിന് പിന്നില്‍.
മദ്യലഹരിയിലായിരുന്ന ആക്രമികള്‍ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ ആക്രമിച്ചാല്‍ ചോദിക്കാന്‍ ഇവിടെ ആരുണ്ട് എന്ന് ആക്രോശിച്ചാണ് മര്‍ദ്ദിച്ചത്. എസ്എന്‍ഡിപി യോഗത്തെയും ശ്രീനാരായണ സമൂഹത്തെയും അപമാനിച്ച് വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരത്തിലുള്ള ആക്രമണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ശിവഗിരി യൂണിയന് സെക്രട്ടറി എസ്.ആര്.എം അജി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് നടയറയിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന കൊടികളും തോരണങ്ങളും നശിപ്പിച്ചതിന് പിന്നിലും ഇത്തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അജി ആരോപിച്ചു. ശിവഗിരി യൂണിയന് വൈസ് പ്രസിഡന്റ് ജി. തൃദീപ്, യൂത്ത് മൂവ്മെന്റ് ശിവഗിരി യൂണിയന് കണ്‍വീനര്‍ രാജന് പനയറ, ചെയര്മാന് അനൂപ് വെന്നികോട്, കോ-ഓര്‍ഡിനേറ്റര്‍ ബോബി വര്‍ക്കല, ജോയിന്റ് കണ്‍വീനര്‍ ഷിബു കല്ലമ്പലം, ലൈജു ഇലകമണ്‍, വൈസ് ചെയര്മാന് റെജി ഇലകമണ്‍, ശാഖപ്രസിഡന്റ് രാധാകൃഷ്ണന്, സെക്രട്ടറി വിജയന് തുടങ്ങിയവര്‍ പ്രതിഷേധിച്ചു. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വര്‍ക്കല സിഐ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: