500 ലിറ്റര്‍ കോടയും 200 മില്ലി ലിറ്റര്‍
ചാരായവുമാണ് പിടിച്ചെടുത്തത്
തൊടുപുഴ: ഉടുമ്പന്നൂര്‍ വേളൂര്‍ വനത്തില്‍ നിന്നും ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന വന്‍ കോട ശേഖരം തൊടുപുഴ എക്സൈസ് സംഘം പിടികൂടി. 500 ലിറ്റര്‍ കോടയും 200 മില്ലി ലിറ്റര്‍ ചാരായവുമാണ് പിടിച്ചെടുത്തത്. വേളൂര്‍ വനത്തിനുള്ളിലെ ആള്‍ക്കല്ല് ഭാഗത്തുനിന്നുമാണ് കോടയും ചാരായവും പിടികൂടിയത്. സംഭവത്തില്‍ എക്സൈസ് സംഘം കേസെടുത്തിട്ടുണ്ട്. തൊടുപുഴ എക്സൈസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. ഓണം കൊഴുപ്പിക്കാന്‍ സൂക്ഷിച്ചിരുന്ന കോടയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഉടുമ്പന്‍ചോല എക്സൈസ് സംഘം 1700 ലിറ്റര്‍ കോട പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും റെയ്ഡ് നടക്കുമെന്ന് എക്സൈസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: