ബീജിങ്ങ്: സമ്പത്തികത്തകര്ച്ച നേരിടുന്ന ചൈന പിടിച്ചു നില്ക്കാന് വഴികള്‍ തേടുന്നു. നാണയമായ യുവാന്റെ മൂല്യം കുറച്ചിട്ടും വലിയ തകര്‍ച്ച നേരിട്ട സാഹചര്യത്തില്‍ പലിശ കുറച്ചും 54800 കോടി ഡോളറിന്റെ പെന്ഷന് ഫണ്ട് ഓഹരി വിപണിയില്‍ ഇറക്കിയും ദുരന്തത്തില്‍ നിന്ന് കരകയറാനാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ശ്രമം.
ലോകത്തേറ്റവും വലിയ കമ്മ്യൂണിസ്റ്റു രാജ്യമായ ചൈന കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. തിങ്കളാഴ്ചത്തെ ഓഹരിവിപണിത്തകര്‍ച്ച ചൈനയില്‍ ചൊവ്വാഴ്ചയും തുടര്‍ന്നു.
ചൈനീസ് സ്റ്റോക്ക് ഇന്ഡക്സുകള്ഏഴുശതമാനമാണ് താണത്. ചൈനയിലെ ഫാക്ടറിയുല്പ്പാദനം ആറരവര്ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിലയ്ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: