കെയ്‌റോ: ഈജിപ്തില്‍ ജയിലില്‍ കഴിയുന്ന ആറ് ഭാരതീയരെ വിട്ടയക്കണമെന്ന് ഭാരതം ആവശ്യപ്പെട്ടു. ഈജിപ്ത് സന്ദര്‍ശിക്കുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി സാമേ ഹസന്‍ ഷുക്രിയോടാണ് ചര്‍ച്ചയ്‌ക്കിടെ ഈ ആവശ്യം ഉന്നയിച്ചത്.
ആറു നാവികര്‍ 2014 ഫെബ്രുവരി മുതല്‍ ജയിലിലാണ്.ഈജിപ്തിലെ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന രണ്ടു ഭാരതീയരെ ഭാരതത്തിലേക്ക് സ്ഥലം മാറ്റാന്‍ വേണ്ട നടപടികള്‍ തുടങ്ങിയ ഈജിഷ്പ്യന്‍ മന്ത്രിയെ സുഷമ പ്രശംസിച്ചു.
സുഷമ പ്രസിഡന്റ് അബ്‌ദേല്‍ ഫത്താ അല്‍ സിസിയുമായും അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബില്‍ എല്‍ അറബി എന്നിവരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഞായറാഴ്ച സുഷമ ഈജിപ്തിലെ പ്രവാസി ഭാരതീയ പ്രതിനിധികളെ കണ്ടു. പുതിയ മനോഹരമായ സൂയസ് കനാല്‍ സൃഷ്ടിച്ചതിന് പ്രസിഡന്റ് ഫത്താ അല്‍ സിസിയെ സുഷമ അഭിനന്ദിച്ചു.ഭാരതവും ഈജിപ്തും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളവും സുദൃഡവുമാക്കാന്‍ കൈക്കൊണ്ട നടപടികള്‍ സുഷമ വിശദീകരിച്ചു.
ഭാരതം കൈവരിച്ച സാമ്പത്തിക, ശാസ്ത്ര സാങ്കേതിക പുരോഗതിയെ പ്രസിഡന്റ് സിസി അഭിനന്ദിച്ചു.ഭാരതം വികസ്വരരാജ്യങ്ങള്‍ക്ക് മാതൃക്‌യാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്‌ക്ക് എതിരെ ഭാരതവുമായി യോജിച്ചുപോരാടാന്‍ കഴിയുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് പ്രീതക്ഷ പ്രകടിപ്പിച്ചു.
ഭാരതം സന്ദര്‍ശിക്കാനും 2016 ജനുവരിയില്‍ ന്യൂദല്‍ഹിയില്‍ നടക്കുന്ന ഇന്തോ ഈജിപ്ത് സംയുക്ത കമ്മീഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കാനും സുഷമ സുഷമ ഇൗജിപ്ഷ്യന്‍ വിദേശ കാര്യ മന്ത്രി ഷുക്രിയെ ക്ഷണിച്ചു.
രണ്ടു കരാറുകളില്‍ ഒപ്പിട്ടു. വിനോദ സഞ്ചാരം, ശാസ്ത്ര സാങ്കേതിക വികസനം എന്നീ രംഗങ്ങളില്‍ സഹകരിക്കാനുള്ളതാണ് കരാര്‍.
















