Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാലു ദിവസത്തെ വിദേശപര്യടനത്തിനു സുഷമ സ്വരാജ് യാത്രയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2015, 09:41 pm IST
in India

ന്യൂദല്‍ഹി: നാലു ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് യാത്രതിരിച്ചു. ഈജിപ്ത്, ജര്‍മനി എന്നീ രാജ്യങ്ങളിലാണു സുഷമ സന്ദര്‍ശനം നടത്തുക.

ഈജിപ്തിലാണ് ആദ്യം സന്ദര്‍ശനം നടത്തുക.തലസ്ഥാന നഗരമായ കയ്‌റോയില്‍ ഈജിപ്ത്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫട്ട് അല്‍സിസിയുമായി ഉഭയകക്ഷിബന്ധം വളര്‍ത്തിെയടുക്കുന്നതു സംബന്ധിച്ച് ചര്‍ച്ചനടത്തും. ഇതോടൊപ്പം ജനറല്‍ ഓഫ് ദ ലീഗ് ഓഫ് അറബ് സ്റ്റേറ്റ്‌സ് സെക്രട്ടറിമാരായ സമേഹ് ഹസന്‍ ഷൗക്രി, നബില്‍ എല്‍ അറബി എന്നിവരുമായും കേന്ദ്രമന്ത്രി ചര്‍ച്ച നടത്തും.

കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം സുഷമ സ്വരാജിന്റെ ആദ്യ ഈജിപ്ത് സന്ദര്‍ശനമാണിത്. കെയ്‌റോയിലെ പ്രമുഖ നയതന്ത്രക്ലബില്‍ ഈജിപ്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലും സുഷമ പങ്കെടുക്കും. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങളില്‍ ഭാരതവുമായി ഏറ്റവും കൂടുതല്‍ വ്യാപാര വാണിജ്യ ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഈജിപ്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരുരാജ്യങ്ങളും തമ്മില്‍ 4.76കോടിലക്ഷം യുഎസ് ഡോളറിന്റെ വ്യാപരം നടത്തിയിരുന്നു. ഇതില്‍ 1.74കോടി ലക്ഷം യുഎസ് ഡോളറിന് ഈജിപ്തില്‍നിന്നും ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്.

രണ്ടുദിവസത്തെ ഈജിപ്ത് സന്ദര്‍ശനത്തിനുശേഷം ആഗസ്റ്റ് 25ന് സുഷമ ജര്‍മ്മനിയിലേക്ക് യാത്ര തിരിക്കും. ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ടെര്‍ സ്റ്റെയ്ന്‍മിയര്‍ ഉള്‍പ്പടെ മറ്റുനേതാക്കളുമായും ബേര്‍ളിനില്‍ സുഷമ കൂടിക്കാഴ്ച നടത്തും. ജര്‍മ്മനിയും ഭാരതവും തമ്മിലുള്ള ഉഭയകക്ഷി, സാമ്പത്തിക ബന്ധം വളര്‍ത്തിയെടുക്കുന്നതിനാണ് സന്ദര്‍ശനവേളയില്‍ പ്രാധാന്യം കൊടുക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഏപ്രിലില്‍ ജര്‍മ്മനിസന്ദര്‍ശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം മെച്ചപ്പെടുത്തിയെടുക്കുമെന്ന് അന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്.യൂറോപ്യന്‍ യൂണിയനില്‍ ഭാരതവുമായി ഏറ്റവും കൂടുതല്‍ വ്യാപാര ബന്ധമുള്ളത് ജര്‍മ്മനിക്കാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരുരാജ്യങ്ങളും തമ്മില്‍ 15.96 ലക്ഷം കോടിയുടെയുടെ വ്യാപാരം നടത്തിയിട്ടുണ്ട്. 2014ല്‍ 7.03 ലക്ഷം കോടിയ്‌ക്ക് ഭാരതത്തില്‍നിന്നും ജര്‍മ്മനിയിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്.

ഭാരതത്തില്‍ നിക്ഷേപം നടത്തുന്ന ഏറ്റവും വലിയ എട്ടാമത്തെ രാജ്യം കൂടിയാണ് ജര്‍മ്മനി. 2014 ജനുവരി – നവംബര്‍ കാലഘട്ടത്തില്‍ 995.7ലക്ഷം യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം ജര്‍മ്മനി ഭാരതത്തില്‍ നടത്തിയിട്ടുണ്ട്.ഇതുകൂടാതെ 1600ല്‍ അധികം ഭാരത- ജര്‍മ്മന്‍ സഹകരണങ്ങളും അറുനൂറിലധികം സംയുക്ത പദ്ധതികളും ഇരുരാജ്യങ്ങളും തമ്മില്‍ നടന്നുവരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

Kerala

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

Kerala

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

പുതിയ വാര്‍ത്തകള്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.