കല്‍പ്പറ്റ :കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസസ് ലീഗ് വയനാട് ജില്ലാ വനിത കണ്വെന്ഷന് കല്‍പ്പറ്റ എം ജി ടി ടൂറിസ്റ്റ് ഹോമില്‍ കെ എസ് ഇ എസ് സംസ്ഥാന പ്രസി:കാര്‍ത്യായിനി പി മേനോന് ഉദ്ഘാടനം ചെയ്തു, ഒരേ പദവിക്ക് ഒരേ പെന്ഷന്ആവശ്യവുമായി ഡല്‍ഹി യില്‍ സമരം ചെയ്യുന്ന വിമുക്ത ഭടന്മ്മാര്ക്ക് കണ്വെന്ഷന് പിന്തുണ പ്രഖ്യാപിച്ചു,
വിമുക്ത ഭടന്മ്മാരുടെ വീട്ടു നികുതി ഒഴിവാക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ലളിത കെ നായര്‍ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി ലിസമ്മ ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് സൂസന് ചാക്കോ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: