തൊടുപുഴ : മുനിസിപ്പല്‍ പാര്‍ക്കിനുള്ളില്‍ ഇടിവെട്ടേറ്റ് തല പോയ തെങ്ങ് ഭീഷണിയാകുന്നു. തൊടുപുഴ പഴയ പാലത്തിന് സമീപം മുനിസിപ്പല്‍ ഓഫീസിന് എതിര്‍വശത്തായി റോഡരികിലാണ് തെങ്ങ് നില്‍ക്കുന്നത്. 30 അടിയോളം ഉയരം വരുന്ന തെങ്ങ് കടപുഴകിയാല്‍ റോഡിലേക്ക് വീഴാന്‍ സാദ്ധ്യതയേറെയാണ്. ചുവട്ടില്‍ മണ്ണ് കുറവായതിനാല്‍ മറ്റ് മരങ്ങള്‍ക്ക് ഇടയില്‍ നില്ക്കുന്നതും അപകടത്തിന് ആക്കം കൂട്ടുന്നു. നൂറുകണക്കിന് ആളുകള്‍ നടക്കുന്നതും വാഹനങ്ങള്‍ കടന്നുപോകുന്നതുമായതിനാല് അപകടത്തിന്റെ തോത് കൂടും. പാര്‍ക്കിനുള്ളില്‍ ഇരിക്കുന്നവര്‍ക്കും തെങ്ങ് ഭീഷണിയാണ്. മുനിസിപ്പല്‍ അധികാരികള്‍ നടപടിയെടുത്ത് ഉടന്‍ തന്നെ തെങ്ങ് മുറിച്ചുമാറ്റണമെന്നാണ് വഴിയാത്രക്കാരുടേയും പാര്‍ക്കില്‍ വിശ്രമിക്കാന്‍ എത്തുന്നവരുടേയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: