അലീഗഢ്: മാഗിക്ക് പിന്നാലെ ഇപ്പിയിലും ലെഡിന്റെ അളവ് കൂടുതലായി കണ്ടെത്തി. ഇതേ തുടര്‍ന്ന് യുപിയിലെ ഭഷ്യ വകുപ്പ് ഇപ്പിക്കെതിരെ കേസെടുത്തു.
യുപിയിലെ പ്രാദേശിക മാളില്‍ നിന്നെടുത്ത ഇപ്പി ന്യൂഡില്‍സിന്റെ സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് ലെഡിന്റെ അളവ് അനുവദനീയമായതില്‍ കൂടുതലായി കണ്ടെത്തിയത്.
പരിശോധനയില്‍ 1 പിപിഎമ്മില്‍ താഴെയായി രേഖപ്പെടുത്തേണ്ട ലെഡിന്റെ അളവ് 1.057 പിപിഎമ്മായാണ് കണ്ടെത്തിയതെന്ന് ഭഷ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ജൂണ്‍ 21നാണ് ഇപ്പിയുള്‍പ്പടെയുള്ള എട്ട് വിവിധ ഭഷ്യ വസ്തുക്കളുടെ സാംപിളുകള്‍ ഭഷ്യവകുപ്പ് ശേഖരിച്ചത്. ഇത് പിന്നീട് ലബോറട്ടിയില്‍ പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു.
















