അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി ന്യൂനപക്ഷ നേതാവ് ഇല്യാസ് ഖാന്‍ പത്താനും
മകന്‍ ആസിഫും വെടിയേറ്റു മരിച്ചു. രാജ്‌കോട്ടിലെ വീട്ടില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആക്രമണത്തിനിടെ പരിക്കേറ്റ മറ്റൊരു മകന്‍ ഇല്യാസ് പത്താന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അഞ്ച് പേരടങ്ങുന്ന അക്രമിസംഘം തോക്കും മൂര്‍ച്ചയുളള ആയുധങ്ങളുമായി വീട്ടില്‍ കടന്നുകയറി ആക്രമണം നടത്തുകയായിരുന്നു. പൂര്‍വ്വ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അക്രമികളെ കണ്ടെത്താനായി പൊലീസ് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. സംഭവത്തെ കുറിച്ച് ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ബിജെപി നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലിയുടെയും വെങ്കയ്യ നായിഡുവിന്റെയും സാന്നിദ്ധ്യത്തിലാണ് ഇല്യാസ് ഖാന്‍ പത്താന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം ഭാരതാംബയുടെ നഗ്‌നചിത്രം വരച്ചതിന്റെ പേരില്‍ മഖ്ബൂല്‍ ഫിദ ഹുസൈന്‍ എന്ന ചിത്രകാരനെതിരേ നിയമനടപടി സ്വീകരിച്ചത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഹജ്ജ് കമ്മറ്റിയിലും അംഗമായിരുന്നു.
















