നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭ, റസിഡന്റ്സ് അസോസിയേഷനുകള്‍, വിവിധ കലാ-സാംസ്കാരിക സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ നടക്കുന്ന നെയ്യാര്മേളയ്ക്ക് നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെ തുടക്കമായി. നെയ്യാറ്റിന്‍കരയുടെ ചരിത്രവും പാരമ്പര്യവും വിളംബരം ചെയ്ത് നെയ്യാറ്റിന്‍കര എസ്എന്‍ ആഡിറ്റോറിയത്തിനു മുന്നില്‍ നിന്നാരംഭിച്ച ഘോഷയാത്ര നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുരേഷ്കുമാര്‍ ഫഌഗ് ഓഫ് ചെയ്തു. ഘോഷയാത്രയ്ക്കു മുന്നിലായി റോളര്‍ സ്കേറ്റിംഗും തലയെടുപ്പുള്ള കുതിരകളും മഹാബലി ചക്രവര്‍ത്തിയും അണിനിരന്നു. ശിങ്കാരിമേളവും ഭാരതാംബയും മുത്തക്കുട ചൂടിയ കുടുംബശ്രീ യൂണിറ്റ് അംഗങ്ങളും പുലികളിക്കാരും മതമൈത്രി വിളംബരം ചെയ്യുന്ന വേഷവിധാനങ്ങളും അകമ്പടിയേകി. ഘോഷയാത്ര നഗരസഭ സ്റ്റേഡിയത്തില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: