ചേര്‍ത്തല: തണ്ണീര്‍മുക്കം – ആലപ്പുഴ റൂട്ടില്‍ ആദ്യത്തെ മൊബൈല്‍ നീര പാര്‍ലര്‍ കണ്ണങ്കര കവലയ്ക്കു സമീപം തണ്ണീര്‍മുക്കം സൗത്ത് നാളികേര ഉത്പാദക ഫെഡറേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. 200 മില്ലി, 300 മില്ലി, 500 മില്ലി കുപ്പികളില്‍ നിറച്ച നീരയാണ് വില്‍പ്പന നടത്തുന്നത്. കരപ്പുറം കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയില്‍ തയ്യാറാക്കിയ നീര, നീര ജാഗറി, ഹണി, ചോക്ലേറ്റ്, ഉരുക്കു വെളിച്ചെണ്ണ തുടങ്ങിയവയും പാര്‍ലറില്‍ ലഭിക്കും.
ഫെഡറേഷന് കര്‍ഷകരില്‍ നിന്നും തേങ്ങ സംഭരിച്ചു തയ്യാറാക്കുന്ന മായമില്ലാത്ത വെളിച്ചെണ്ണയും വില്പനയ്ക്കുണ്ട്. കല്യാണ ചടങ്ങുകളിലും മറ്റും വെല്‍ക്കം ഡ്രിങ്ക് ആയി നീര നല്കുന്നതിനു പാര്‍ലറില്‍ സംവിധാനമുണ്ട്.
നീര പാര്‍ലറിന്റെ ഉദ്ഘാടനം കരപ്പുറം നാളികേര ഉത്പാദക കമ്പനി ചെയര്‍മാര്‍ അഡ്വ. പ്രിയേഷ് കുമാര്‍ നിര്‍വ്വഹിച്ചു. ഫെഡറേഷന് പ്രസിഡന്റ് എം. എ. ജെയിംസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മാവതിഅമ്മ ആദ്യ വില്പന നടത്തി. കമ്പനി സി.ഇ.ഒ. ഡോ. പി. കെ. മാണി, കമ്പനി ഡയറക്ടര്‍ ടി. എസ്. വിശ്വന്, റവ. ഫാ. ജോഷി വല്ലര്‍കാട്ടില്‍, വൈസ് പ്രസിഡന്റ് റ്റി. റ്റി. സാജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: