ഓണാഘോഷ തിമിര്‍പ്പില്‍ കലാലയങ്ങള്‍. കേരളീയ വേഷം ധരിച്ച വിദ്യാര്‍ത്ഥികളാല്‍ നഗരം നിറയുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികള്‍ക്കാണ് കലാലയത്തിന്റെ അകത്തളങ്ങളില്‍ ഇന്നലെ തിരി തെളിഞ്ഞത്. ഏറ്റവും പ്രധാനപ്പെട്ട ഓണപൂക്കള തീര്‍ക്കുന്നതില്‍ ക്ലാസ് അടിസ്ഥാനത്തില്‍ മത്സരമാണ്. വിവിധയിനം പൂക്കള്‍കൊണ്ടുള്ള മനോഹരമായ പൂക്കളങ്ങളാണ് വിദ്യാര്‍ത്ഥികള്‍ തീര്‍ത്തത്. പൂക്കള്‍ തേടിയുള്ള തൊടിയിലൂടെയുള്ള യാത്ര ഇന്ന് കാണുവാനില്ല. പകരം പൂക്കള്‍ തേടി നഗരങ്ങളിലെ പൂക്കടകളിലേക്കാണ് വിദ്യാര്‍ത്ഥികള്‍ എത്തുന്നത്. നഗരത്തിലെ എല്ലാ പൂക്കടകളിലും ഇന്നലെ നല്ല തിരക്കായിരുന്നു. എത്ര വില കൊടുത്തും പൂക്കള്‍ സ്വന്തമാക്കാന്‍ ഒരു മടിയും ഇല്ല. തമിഴ്നാട്ടില്‍ നിന്നും വണ്ടി കയറി എത്തുന്ന പൂക്കളുടെ മനോഹാരിതയാണ് കലാലയത്തിനുള്ളിലും വര്‍ണ്ണ പൂക്കളം തീര്‍ക്കുന്നത്. ഓണ അവധിയ്ക്കായി കലാലയം അടയ്ക്കുന്നതിന് മുമ്പ് യൗവ്വനത്തിന്റെ നിറച്ചാര്‍ത്തില്‍ ഓണാഘോഷം ഗംഭീരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് കലാലയം. കൈകൊട്ടിക്കളിയും വടംവലിയും ഓണസദ്യയുമായി തിരുവോണത്തെ കലാലയങ്ങളിലെ നിറയൗവ്വനം ആസ്വദിക്കുമ്പോള്‍ പൂക്കളങ്ങളില്‍ വര്‍ണ്ണങ്ങള്‍ വാരി വിതറുവാന്‍ ലോഡുകണക്കിന് പൂക്കളാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: