ചെറുതോണി : പെരിഞ്ചാംകുട്ടിയില്‍ നിന്നും ചിന്നക്കനാലില്‍ നിന്നും കുടിയിറക്കപ്പെട്ട ആദിവാസികളുടെ ഭൂമി ഭൂമാഫിയകള്‍ കൈയ്യേറുന്നു. 1055 ദിവസമായി ഇടുക്കി കളട്രേറ്റ് പടിക്കല്‍ പെരിഞ്ചാംകുട്ടി ചിന്നക്കനാല്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയിറക്കപ്പെട്ടവരുടെ സമരം കണ്ടില്ലാ എന്ന് നടിച്ച് പട്ടയ്യമേള സംഘടിപ്പിച്ച് ആദിവാസികളെ കബളിപ്പിക്കുകയാണ് ഈ മേളയിലൂടെ നടക്കുന്നത്. കൈയ്യേറ്റം കണ്ടില്ലാ എന്നു നടിച്ച് കൈയ്യേറ്റക്കാര്‍ക്കും പട്ടയം നല്കുന്ന നടപടിയാണ് ഈ ഗവര്‍മെന്റ് സ്വീകരിച്ചിരിക്കുന്നത്. ആദിവാസികള്‍ക്ക് വനാവകാശ രേഖയും കൈവശരേഖയും നല്കി കബളിപ്പിക്കാതെ മറ്റ് ജനവിഭാഗങ്ങള്‍ക്കു കൊടുക്കുന്നതുപോലെ ഉപാധി രഹിത പട്ടയം ഞങ്ങള്‍ക്കും നല്‍കണം. ആദിവാസികളായ ഞങ്ങളോട് ഈ ഗവര്‍മെന്റ് കുറച്ചെങ്കിലും മാന്യത കാണിക്കും എന്ന് ഞങ്ങള്‍ കരുതി ഇതുവരെ അതുണ്ടായില്ല ഇത്രയും ദിവസം കളക്ട്രേറ്റ് പടിക്കല്‍ സമരം ചെയ്ത ഞങ്ങളുടെ ആവശ്യം നിസാരവത്കരിച്ച് കൈയ്യേറ്റക്കാരായ മാഫിയകള്‍ക്ക് പട്ടയം നല്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെഹ്കില് ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള സമര പിരപാടികള്‍ സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്ന് ഇടുക്കി കളക്ട്രേറ്റിലെ സമരക്കാരുടെ കണ്‍വീനറായ ബാബു അറയ്ക്കല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: