പാലക്കാട്: ലക്കിടി ശ്രീ ശങ്കരാ ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന ശതാബ്ദി ആഘോഷം 22ന് തുടങ്ങുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് മൂന്നിന് നടക്കുന്ന സംസ്കാരികഘോഷയാത്ര കലക്കത്ത് ഭവനില്‍ നിന്നാരംഭിച്ച് ലക്കിടി കൂട്ടുപാതയിലൂടെ സ്കൂളിലെത്തി ചേരും.
വൈകീട്ട് അഞ്ചിന് 1916ല്‍ ബാലകോല്ലാസിനി സംസ്കൃതപാഠശാല എന്ന പേരില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയ പഴേടത്ത് മനയുടെ പടിപ്പുരയില്‍ നിന്നും ജീവിച്ചിരിക്കുന്നവരില്‍ മുതിര്‍ന്ന പൂര്‍വ്വ വിദ്യാര്‍ഥിയായ കൂട്ടാല മേലേടത്ത് ഗോവിന്ദനമ്പ്യാര് ദീപം കൊളുത്തി ഉദ്ഘാടന വേദിയിലേക്ക് ഭദ്രദീപം ആനയിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചപത്മശ്രീ പി.കെ.നാരായണന് നമ്പ്യാര്‍,പത്മശ്രീ പെരുവനം കുട്ടന്മാരാര്, ഡോ.സി.എ.നീലകണ്ഠന്, സംവിധായകന് ലാല്‍ജോസ്,മണ്ണൂര്‍ രാജകുമാരനുണ്ണി, ഡോ.സദനം ഹരികുമാര്‍, ആലങ്കോട് ലീലാകൃഷ്ണന്, കലാമണ്ഡലം ഹൈമാവതി ടീച്ചര്‍, ഞരളത്ത് ഹരിഗോവിന്ദന്, ഒറ്റപ്പാലം സബ്കളക്ടര്‍ പി.ബി.നൂഹ് എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. എം.ഹംസ എംഎല്‍എ അധ്യക്ഷത വഹിക്കും.
1916ല്‍ സ്ഥാപിതമായ സ്കൂള്‍ സംസ്കൃത സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. സംസ്കൃത സാഹിത്യം, തര്‍ക്കം, വ്യാകരണം, ജോതിഷം, ഗണിതം എന്നിവയില്‍ പാണ്ഡിത്യമുണ്ടായിരുന്ന പഴേടത്ത് മനക്കല് ശങ്കരന്‍നമ്പൂതിരിപ്പാടാണ് സ്കൂള്‍ സ്ഥാപിച്ചത്. നിരവധി പണ്ഡിതന്മാരെ വാര്‍ത്തെടുത്ത ഈ സ്കള് 1956ല്‍ ശ്രീശങ്കര ഓറിയന്റ്ല് ഹൈസ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്തു.
2010ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. പത്മശ്രീ മാധവ ചാക്യാര്‍, പണ്ഡിതരാജന്‍ കെ.അച്ചുത പൊതുവാള്, കലക്കത്ത് ദമോദരന് നമ്പ്യാര്‍, സാഹിത്യശിരോമണി കിഴിയപ്പാട്ട് ശങ്കരന്‍നായര്‍, വ്യാകരണശിരോമണി എം.ഗോവിന്ദന് തുടങ്ങി നിരവധി പണ്ഡിതന്മാരെ ഈ വിദ്യാലയം വാര്‍ത്തെടുത്തിട്ടുണ്ട്. ആദ്യകാലത്ത് ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളുണ്ടായിരുന്നു. കേരളപിറവിക്ക് ശേഷം മറ്റുഭാഷകളും വിഷയങ്ങളും പഠിക്കാന്‍ തുടങ്ങി. ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തതിനെതുടര്‍ന്ന് ഒന്നു മുതല്‍ നാലു വരെ ക്ലാസുകള്‍ നിര്‍ത്തലാക്കി. ലക്കിടി പേരൂര്‍ പഞ്ചായത്തിലെ ഏക ഹയര്‍സെക്കണ്ടറി വിദ്യാലയമായ ഈ സ്കൂളില്‍ 1300 കുട്ടികളും 50 അധ്യാപക-അനധ്യാപകരുമുണ്ട്. 2016 ജനവരി അവസാനവാരത്തില്‍ ശതാബ്ദി ആഘോഷത്തിന് സമാപനമാകും.
പത്രസമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് സി.കെ. ശിവദാസ്, പ്രിന്‍സിപ്പാള്‍ ടി.എ.പ്രവിത, കെ.പി.ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.തൃജ്യോതി ബാലസദനം ഗൃഹപ്രവേശം 23ന്
പാലക്കാട്: മാതൃജ്യോതി ബാലസദനം ഗൃഹപ്രവേശം 23ന് നടക്കും. ആര്‍എസ്എസ് ക്ഷേത്രിയ സമ്പര്‍ക്ക് പ്രമുഖ് എ.ആര്. മോഹന്‍ ഉദ്ഘാടനംചെയ്യും. കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി പത്മശ്രീ ഡോ.കൃഷ്ണകുമാര്‍ അധ്യക്ഷതവഹിക്കും. ഓലശ്ശേരി ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദസരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും.ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്.ശശിധരന് പ്രഭാഷണം നടത്തും. സക്ഷമസംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം സക്ഷമ അഖില ഭാരത അധ്യക്ഷന്‍ ഡോ.മിലിന്ദ് കസ്ബേക്കര്‍ നിര്‍വ്വഹിക്കും. ഡോ.അബ്ദുള്‍കലാം കമ്പ്യൂട്ടര്‍ പരിശീലനകേന്ദ്രം സാമൂഹ്യക്ഷേമവകുപ്പ് ജില്ലാധികാരി പി.ലൈല ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍.മോഹന്‍കുമാര്‍, ബീന ഗോവിന്ദ്, സി.കൃഷ്ണകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ പരമേശ്വരി എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: