തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതി നടപ്പിലാവുമ്പോള്‍ ബാധിക്കപ്പെടുന്നവരെയെല്ലാം ജാതിമതഭേദമില്ലാതെ ഒന്നായി കണ്ടുവേണം പുനരധിവാസവും സംരക്ഷണവും തൊഴില്‍ മേഖലയിലെ പങ്കാളിത്തവും സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതെന്ന് അഖിലേന്ത്യാ നാടാര്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.വാസുദേവന്‍ ആവശ്യപ്പെട്ടു.
മത്സ്യപ്രവര്ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്കുന്നുവെന്നറിഞ്ഞതില് സന്തോഷമുണ്ട്. കടലില്‍ നിന്നു കക്ക ശേഖരിക്കുന്നവര്‍ മുഴുവനും നാടാര്‍ സമുദായത്തില്‍പ്പെട്ടവരാണ്. അവരെയും മത്സ്യപ്രവര്ത്തകരായി കരുതിയിട്ടുവേണം ആനുകൂല്യം നല്കുവാന്.
പദ്ധതി പ്രദേശത്ത് ഭൂമിയും വീടും നഷ്ടപ്പെടുന്നവരില്‍ ഭൂരിഭാഗവും നാടാര്‍ സമുദായത്തില്‍പ്പെട്ടവരാണ്. അവര്‍ക്കുള്ള പുനരധിവാസവും സംരക്ഷണവും തൊഴില്‍ മേഖലയിലെ പങ്കാളിത്തവും ആദ്യമേ ഉറപ്പുവരുത്തണം. അവിടെ ഭൂരിപക്ഷമുള്ള നാടാര്‍ സമുദായത്തെ അവഗണിച്ചുകൊണ്ടുള്ള തീരുമാനമാണ് നടപ്പിലാക്കുന്നതെങ്കില്‍ നിലനില്‍പ്പിനും ജീവിതാവകാശത്തിനുമായുള്ള പ്രക്ഷോഭ പരിപാടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും വാസുദേവന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: