ന്യൂയോര്‍ക്ക്: ലോകത്തെ മികച്ച നൂറ് കമ്പനികളുടെ ഫോബ്സ് പട്ടികയില്‍ മൂന്ന് ഭാരതീയ കമ്പനികളും. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്), സണ്‍ ഫാര്‍മ എന്നിവയാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല മോട്ടോഴ്സാണ് പട്ടികയില്‍ ഒന്നാമത്.
എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ 41-ാമതും ടിസിഎസ് 64-ാമതും സണ്‍ ഫാര്‍മ 71-ാമതുമാണ് ഫോബ്സ് ലിസ്റ്റില്‍. ഒന്നാമതെത്തിയ ടെസ്ല കമ്പനിയുടെ വിപണി മൂല്യം 520 കോടി ഡോളറാണ്.
20 വിഭാഗങ്ങളിലായി 35 ബ്രാന്‍ഡ് ഉത്പന്നങ്ങളാണ് ഹിന്ദുസ്ഥാന്‍ യുണിലിവറിനുള്ളതെന്ന് ഫോബ്സിന്റെ കുറിപ്പില്‍ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന്റെ വിപണി മൂല്യം 8030 കോടി ഡോളറാണ്. എട്ടാമത്തെ തവണയാണ് ടിസിഎസ് പട്ടികയില്‍ ഇടംനേടുന്നത്. ഒരു ലക്ഷം സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനമെന്ന റെക്കോഡും കഴിഞ്ഞവര്‍ഷം ടിസിഎസ് നേടിയിരുന്നു. ജീവനക്കാരില്‍ മൂന്നിലൊന്ന് വനിതകളാണ്.
തുടര്‍ച്ചയായി നാലാംതവണ പട്ടികയില്‍ ഇടംനേടിയ സണ്‍ ഫാര്‍മയ്ക്ക് 3900 കോടിയാണ് വിപണിമൂല്യമെന്ന് ഫോബ്സ് പറയുന്നു. ലിസ്റ്റില്‍ സോഫ്റ്റ്വെയര് കമ്പനിയായ സെയില്സ്ഫോഴ്സ്ഡോട്ട്കോമാണ് രണ്ടാം സ്ഥാനത്ത്. ഏഴ്വര്‍ഷത്തെ സാമ്പത്തിക സ്ഥിതിവിവരങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: