പാലക്കാട്: ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഉദ്ഘോഷിക്കുന്ന ഗണേശോത്സവംസമാനതകളില്ലാത്ത ഒരു വന്‍ ആഘോഷമായി. ഗ്രാമങ്ങളില്‍ നിന്നുവരെ ഗണേശവിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള നയനമനോഹരമായ ഘോഷയാത്രകള്‍ നഗരത്തിലെത്തിയപ്പോള്‍ വീഥികളില്‍ കാത്തുനിന്ന ഭക്ത ജനങ്ങള്‍ ആത്മനിര്‍വൃതിയിലലിഞ്ഞു.
ഇരുപതടിയിലേറെ ഉയരമുള്ള കൂറ്റന്‍ ഗണേശവിഗ്രഹം മുതല്‍ കുഞ്ഞു ഗണേശന്മാര്വരെ അലങ്കൃതമായ വാഹനങ്ങളില്‍ നഗരപ്രയാണം നടത്തുമ്പോള്‍ അനുഗമിച്ചുകൊണ്ട് ഗണേശവിഗ്രഹം കയ്യിലേന്തിയ 50 അമ്മമാര്‍ വേറിട്ട കാഴ്ച്ചയായി. വാദ്യഘോഷങ്ങളും ഗണനായകന്റെ പ്രസാദമായ ലഡുവിതരണവും ഘോഷയാത്രക്ക് മാറ്റുകൂട്ടി. അരലക്ഷം ലഡുവാണ് ജില്ലാ ഗണേശോത്സവ കമ്മറ്റി വിതരണം ചെയ്തത്.
ചിന്മയതപോവനത്തിനു മുന്നിലെ ഛത്രപതി ശിവജി സംഗമവേദിയില്‍ സീമാജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംഘടനാ കാര്യദര്‍ശി എ.ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഡി.സുദേവന് അധ്യക്ഷതവഹിച്ചു.
ആര്‍എസ്എസ് ശാരീരിക് പ്രമുഖ് കെ.സുധീര്‍ ആമുഖപ്രഭാഷണം നടത്തി. എന്‍.ശിവരാജന്, എം.ശിവഗിരി, സി.മുരളി, എ.ജെ.ശ്രീനി, ശ്രുതി എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിനു ശേഷം സായംസന്ധ്യയെ സാക്ഷി നിര്‍ത്തി കല്‍പ്പാത്തിപുഴയില്‍ ഗണേശവിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുമ്പോള്‍ ആത്മരൂപിയായ ഗണേശന്മാരായി നിര്‍വൃതിയടയാന്‍ ആയിരങ്ങളാണെത്തിയത്.
രാവിലെ മേലാമുറി ജംക്ഷനില്‍ നിന്നു പുറപ്പെടുന്ന ഘോഷയാത്ര മാര്‍ക്കറ്റ് റോഡ് വഴി ശകുന്തള ജംക്ഷനിലെത്തി. തുടര്‍ന്ന് ബിഒസി റോഡ് വഴി പുതിയ മേല്‍പ്പാലത്തിലൂടെ മുനിസിപ്പല്‍ സ്റ്റാന്‍ിനു മുന്നിലൂടെ ജിബി റോഡിലെത്തി സുല്‍ത്താന്‍പേട്ട ജംഗ്ഷനിലൂടെ ഹൈഡ്പോസ്റ്റ് ഓഫിസ്–താരേക്കാട്–വിക്ടോറിയ കോളജ് വഴി–അയ്യപ്പുരം–ശേഖരിപുരം ചാത്തപുരം വഴി കല്പാത്തിയില് സമാപിക്കുകയായിരുന്നു. രാവിലെ ഇതോടനുബന്ധിച്ച് ഗണപതി ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകള്‍ നടന്നു.
ഒറ്റപ്പാലത്ത് വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ഘോഷയാത്രകള്‍ കണ്ണിയംപുറം ഊട്ടുപുര ഗണപതി ക്ഷേത്രത്തില്‍ സംഗമിച്ച് നിമജ്ജനഘോഷയാത്രയായി. തുടര്‍ന്നു നടന്ന ഹിന്ദു നേതൃസമ്മേളനം അഡ്വ. വി.ബി. രാമനുണ്ണിമേനോന്‍ ഉദ്ഘാടനംചെയ്തു.
കുത്തനൂര്‍-കുഴല്‍മന്ദം ഗണേശോത്സവ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിമഞ്ജന ശോഭയാത്ര നടന്നു. ഏറാംമംഗലം, പുല്‍പ്പൂരമന്ദം,ചിതലി, അഴകൊത്തമ്പലം, കുത്തനൂര്‍, കല്‍ക്കുളം,കല്ലുക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള വിഗ്രഹങ്ങളാണ് ശോഭയാത്രയില്‍ അണിനിരന്നത്.
എരിമയൂര്‍ പെരിഞ്ചാര്കോട് ഗണേശോത്സവ കമ്മിറ്റിയുടെ നിമജ്ജന ശോഭായാത്ര ഭജന, വാദ്യഘോഷം എന്നിവയോടെ ആഘോഷിച്ചു. ഗണേശവിഗ്രഹങ്ങള്‍ തൃപ്പാളൂര്‍ ശിവക്ഷേത്രത്തിന് സമീപം ഗായത്രിപ്പുഴയില്‍ നിമഞ്ജനം ചെയ്തു.
മണ്ണാര്‍ക്കാട്, തെങ്കര,തച്ചനാട്ടുകര, അലനല്ലൂര്‍, കോട്ടോപ്പാടം, കുമരം പുത്തൂര്‍, കാഞ്ഞിരപ്പുഴ, കാരാകുര്‍ശ്ശി പഞ്ചായത്തുകളിലായി 95ളം സ്ഥലങ്ങളില്‍ പൂജിച്ച വിഗ്രഹങ്ങള്‍ ഉച്ചയ്ക്ക് വിവേകാനന്ദ നഗറില്‍ സംഗമിച്ചു. തുടര്‍ന്ന് മഹാശോഭയാത്രയായി കുന്തിപ്പുഴ ബൈപ്പാസിലൂടെ മണ്ണാര്‍ക്കാട് ശ്രീ അരകുര്ശ്ശിഭഗവതിയുടെ ആറാട്ടുകടവില്‍ നിമഞ്ജനം ചെയ്തു. പി.ആര്.പരമേശ്വരന്, എന്‍.ശ്രീനിവാസന്, ശബരി, കൃഷ്ണദാസ്, എന്‍.അജയകുമാര്‍, അഡ്വ.പി.എം.ജയകുമാര്‍. എം.ഗിരീഷ്, കെ.ബി. സോമന്, ബി.മനോജ്, അഡ്വ.കെ.പ്രകാശ്, അഡ്വ.സുമേഷ്, ജെ.പി.മണ്ണാര്‍ക്കാട്, വിജയ്, അപ്പുക്കുട്ടന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കല്ലടിക്കോട്ട് 60 ഓളം ഘോഷയാത്രകള്‍ സംഗമിച്ചു. മുണ്ടൂര്‍ പഞ്ചായത്തില്‍ നിന്നുള്ള പത്തോളം ശോഭയാത്രകളും, കല്ലടിക്കോടു നിന്നുള്ള 20 ശോഭയാത്രകളും കരിമ്പ, തച്ചമ്പാറ, കോങ്ങാട്, പുലാപ്പറ്റ, കടമ്പഴിപ്പുറം എന്നിവിടങ്ങളിലെ ശോഭയാത്രകളും ടിബിജംഗ്ഷനില് ഒത്തുചേര്‍ന്ന് മഹാശോഭയാത്രയായി തൂപ്പനാട് ശ്രീ സുബ്രഹ്മണ്യക്ഷേത്രക്കടവില് നിമഞ്ജനം ചെയ്തു.
നെന്മാറയില് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള മുപ്പതിലേറെ ഗണപതി വിഗ്രഹങ്ങള്‍ ഒരുമിച്ച ഘോഷയാത്ര പുതുഗ്രാമത്തില്‍ നിന്നും പുറപ്പെട്ട് ടൗണ്‍ ചുറ്റി കൂടല്ലൂര്‍ മുല്ലക്കല്‍ കൂട്ടക്കടവിലെത്തി നിമഞ്ജനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: