കോഴിക്കോട്: ഓണം മദ്യമുക്തമാക്കാന്‍ സര്‍ക്കാര്‍ വക വിദേശമദ്യ വില്‍പ്പനശാലകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ കോഴിക്കോട് പാവമണി റോഡിലെ ബീവറേജസ് കോര്പ്പറേഷന് വിദേശമദ്യ വില്‍പ്പനശാല യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു ഉപരോധം ഉദ്ഘാടനം ചെയ്തു. ഘട്ടംഘട്ടമായി മദ്യം നിരോധിക്കുകയാണ് സര്‍ക്കാരിന്റെ മദ്യനയം എന്ന് പ്രഖ്യാപിക്കുകയും ഘട്ടം ഘട്ടമായി കൂടുതല്‍ വിദേശ മദ്യ വില്‍പ്പന ശാലകള്‍ തുറക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടി പൊതു സമൂഹത്തെ അപഹാസ്യരാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ലഹരിവസ്തുക്കള്‍ നിരോധിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് ഭരണ ഘടന വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ മദ്യ നിരോധന നയം ആത്മാര്‍ത്ഥയില്ലാത്തതാണ്. കേരളത്തിലെ പാവപ്പെട്ട പതിനായിരക്കണക്കിന് വീട്ടമ്മമാരുടെ കണ്ണീരിന് വിലപറയുകാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 300 കോടി രൂപയാണ് ബീവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് സര്‍ക്കാര്‍ കടമെടുത്തിരിക്കുന്നത്. ധാര്‍മ്മികമായ ഇത്തരം സമരത്തില്‍ നിന്ന് മറ്റു യുവജനസംഘടനകള്‍ വിട്ടു നില്‍ക്കുകയാണ്. അവസാനത്തെ ഔട്ട്ലെറ്റും അടച്ചുപൂട്ടുന്നതുവരെ യുവമോര്‍ച്ച സമരം ചെയ്യും. അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. സുരേഷ് പ്രസംഗിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്. മഞ്ജുനാഥ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ നേതാക്കളായ കെ. ബബീഷ്, സിനൂപ് രാജ്, പ്രബീഷ് മാറാട്, സുബീഷ് പുതുക്കുടി, ബി.ദിപിന്, പി. നെദിത്, സി.വി. സുധര്‍മ്മന്‍ തുടങ്ങിയവര്‍ നേൃത്വം നല്കി. തിരുവോണനാളില്‍ സെക്രട്ടേറിയറ്റ് നടയില്‍ കൂട്ട ഉപവാസസമരം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: