കോഴിക്കോട്: അത്തം പിറന്നതോടെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് മറുനാടന്‍ പൂക്കളുടെ ഒഴുക്ക്. നാടന്‍ പൂക്കളുടെ ലഭ്യത കുറവും പൂക്കളമത്സരങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവുമാണ് മറുനാടന്‍ പൂക്കളുടെ വിപണി കേരളത്തില്‍ സജീവമാകാന്‍ കാരണമായത്. ഓണവിപണി ലക്ഷ്യമിട്ട് പൂക്കളുടെ വന്‍തോതിലുള്ള ഉല്പാദനമാണ് ഗുണ്ടല്‍പ്പേട്ടയിലും ഗിണ്ടികലിലും മറ്റും നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള ചിലര്‍ സ്ഥലം പാട്ട ത്തിനെടുത്ത് ഇവിടെ പൂകൃഷി ചെയ്യുന്നുമുണ്ട്. ഇത്തവണ മഴ കുറഞ്ഞത് ഗുണ്ടല്‍പ്പേട്ടയിലെ പൂകൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഒരേക്കര്‍ സ്ഥലത്ത് നിന്നും അഞ്ചും ആറും ടണ്‍ ലഭിച്ച സ്ഥാനത്ത് ഇത്തവണ ഒന്നോ രണ്ടോ ടണ്‍ പൂക്കളായി കുറഞ്ഞു. മിക്ക കൃഷിയിടങ്ങളിലും ചെടിക ളുടെ ഇലകളെല്ലാം കരിഞ്ഞു തുടങ്ങിയ അവസ്ഥയിലായിട്ട് ദിവസങ്ങളായി. ചില കര്‍ഷകര്‍ കാബേജിനൊപ്പം ഇടവിളയായും പൂക്കള്‍ കൃഷി ചെയ്യുന്നുണ്ട്. വിളവ് കുറഞ്ഞത് പൂക്കളുടെ വില കൂടാന്‍ കാരണമാകുമെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കര്‍ണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ചെറുതും വലുതു മായ നിരവധി വാഹനങ്ങളിലാണ് പൂക്കള്‍ അതിര്‍ത്തി കടന്ന് കോഴിക്കോട്ടെ പാളയം മാര്‍ക്കറ്റില്‍ എത്തുന്നത്. വൈകീട്ടോടെ വാഹനത്തില്‍ കയറ്റപ്പെടുന്ന പൂക്കള്‍ അര്‍ദ്ധരാത്രിയോടെ പാളയം മാര്‍ക്കറ്റില്‍ എത്തും. ജില്ലയുടെ പല ഭാഗങ്ങളിലേക്കും സമീപ ജില്ലകളിലേക്കും പൂക്കള്‍ വില്പനയ്ക്കായി കൊണ്ടു പോകുന്നത് ഇവിടെ നിന്നാണ്. ചെറുതും വലുതുമായ നിരവധി പൂക്കട കളാണ് പാളയം ബസ്സ്റ്റാന്റിലും പരിസരത്തുമായി ഉയര്‍ന്നിരിക്കുന്നത്. ചിലത് രാത്രി മാത്രം പ്രവര്‍ത്തിക്കുന്നവ. മൊത്തമായും ചില്ലറയായും വില്പന നടത്തുന്ന പൂക്കടകളാണിവ. കേരളത്തിനകത്തും പുറത്തുനിന്നുമുള്ളവര്‍ ഇവിടെ കച്ചവടത്തിനായി എത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ വിലയാണ് അത്തം പിറന്ന ഇന്നലെ പാളയം മാര്‍ക്കറ്റില്‍ പൂക്കള്ക്കുണ്ടായിരുന്നത്. ചുവപ്പ് ചെട്ടിക്ക് ഒരു കിലോക്ക് 50 രൂപയാണ് വില. മഞ്ഞ ചെട്ടിക്ക് കിലോയ്ക്ക് 80 മുതല്‍ 120 രൂപ വരെയാണ് ഈടാക്കിയത്. വെള്ള ജമന്തിക്ക് കിലോയ്ക്ക് 200 മുതല്‍ 250 രൂപ വരെയും വാടാര്‍ മല്ലിക്ക് 160 രൂപ മുതല്‍ 200 വരെയും അരളിക്ക് 200 രൂപ യും റോസിന് 120 രൂപമുതല്‍ 130 രൂപയ്ക്കുമാണ് വില്പന നടത്തിയത്. പൂക്കളമത്സരത്തില് പങ്കെടുക്കുന്നവാര്ക്ക് പച്ചനിറം ലഭിക്കാനായി വിവിധയിനം ഇലകളും വില്പനയ്ക്കുണ്ട്. തിരുവോണം അടുക്കുന്നതോടെ പൂക്കളുടെ വില ഇനിയും കൂടാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: