ചേലക്കര: ചേലക്കരക്കടുത്ത് ചേലക്കോട് സൂപ്പിപടി സംസ്ഥാനപാതയില്‍ ബൈക്കും സ്വകാര്യബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു.
കോലഴി ചിന്മയ കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികളായ കല്ലേപ്പാടം ഹരിനിവാസില്‍ കൃഷ്ണദാസ് എന്‍.നായര്‍ (18), പഴയന്നൂര്‍ തെക്കേത്തറ വേട്ടേക്കരന് മഠം സുബ്രഹ്മണ്യന്റെ മകന് ഗണേശന് (18) എന്നിവരാണ് മരിച്ചത്.
പഴയന്നൂരില്‍ നിന്നും കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം. റോഡിലെ ഗട്ടറില്‍ വീഴാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിലിടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: