പീരുമേട് : കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ വിരലില്‍ കുടുങ്ങിയ സ്റ്റീല്‍ നട്ട് ഫയര്‍ഫോഴ്സ് ഊരിമാറ്റി. ഏലപ്പാറ വുഡ്ലാന്‍ഡ്സ് എസ്റ്റേറ്റിലെ രാജന്റെ മകനായ സായൂജിന്റെ (19) വിരലിലാണ് മോതിരമായി ധരിച്ച നട്ട് കുടുങ്ങിയത്. ധരിച്ച നട്ട് ഊരാന്‍ പറ്റാതെ വരികയും വിരലില്‍ നീര് വയ്ക്കുകയും ചെയ്തതോടെയാണ് സായൂജ് പീരുമേട് ഫയര്‍ഫോഴ്സിന്റെ സഹായം തേടിയത്. അരമണിക്കൂറിന് മുകളില്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇടതുകൈവിരലില്‍ കുടുങ്ങിയ നട്ട് നൂല് ഉപയോഗിച്ച് ഊരി മാറ്റിയത്. ലീഡിംഗ് ഫയര്മാന് അനില്‍ കുമാര്‍, പ്രശാന്ത്, പി.പി അബ്ബാസ്, ദീപേഷ് എന്നിവര്‍ ചേര്‍ന്നാണ് മോതിരം ഊരിമാറ്റിയത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സായൂജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: