Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ആരോഗ്യത്തിന്റെ മഴവില്ല്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 05:41 pm IST
in Special Article

ആരോഗ്യമുള്ള ജനതയാണ് ഏതൊരു രാഷ്‌ട്രത്തിന്റേയും സമ്പത്ത്. അങ്ങനെയുള്ള ജനതയെ വാര്‍ത്തെടുക്കുക അത്ര എളുപ്പവുമല്ല. അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ഇക്കാര്യത്തില്‍ ആവശ്യം. ആഹാരം, വസ്ത്രം, പാര്‍പ്പിടം ഇതെല്ലാം ആവശ്യമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ മാത്രം മതിയോ, പോരാ. ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥയെന്നര്‍ത്ഥം. രോഗത്തെ പ്രതിരോധിച്ചാല്‍ മാത്രമേ ആ അവസ്ഥ സംജാതമാകൂ. വരും തലമുറയെ പ്രതിരോധശേഷിയുള്ളവരാക്കിത്തീര്‍ക്കണമെങ്കില്‍ വ്യക്തമായ ഒരു പദ്ധതി ആവശ്യമാണ്. മിഷന്‍ ഇന്ദ്രധനുഷ് എന്ന പേരില്‍ കേന്ദ്രം നടപ്പാക്കുന്ന പദ്ധതി നമ്മുടെ കുട്ടികളെയും ഗര്‍ഭിണികളേയും ഉദ്ദേശിച്ചുള്ളതാണ്. യൂണിസെഫിന്റേയും  ലോകാരോഗ്യസംഘടനയുടേയും പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ആദ്യഘട്ടത്തില്‍ 201 ജില്ലകള്‍ക്കാണ് മുന്തിയ പരിഗണന നല്‍കിയത്. കേരളത്തില്‍ കാസര്‍ഗോഡ്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 297 ജില്ലകളെയാണ് പരിഗണിക്കുന്നത്. നാല് സംസ്ഥാനങ്ങളിലായി 82 ജില്ലകളില്‍ 25 ശതമാനത്തോളം കുട്ടികള്‍ വാക്‌സിനേഷന്‍ എടുക്കാത്തവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആരോഗ്യകാര്യത്തില്‍ തീരെ ശ്രദ്ധിക്കാത്ത ജനവിഭാഗങ്ങള്‍ക്കാണ്് ഇന്ദ്രധനുഷ് പദ്ധതിയില്‍ കൂടുതല്‍ ശ്രദ്ധനല്‍കുന്നത്. നഗരപ്രദേശത്തെ ചേരികളില്‍ താമസിക്കുന്നവര്‍, കുടിയേറ്റക്കാര്‍, നാടോടികള്‍, ഇഷ്ടികച്ചൂളകളില്‍ പണിയെടുക്കുന്നവര്‍, നിര്‍മാണ മേഖലയില്‍ ജോലിനോക്കുന്നവര്‍ എന്നീ വിഭാഗങ്ങളെയാണ് ലക്ഷ്യമിടുന്നത്.

1985 ലാണ് യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്  തുടക്കം കുറിയ്‌ക്കുന്നത്. എന്നാല്‍ ഭാരതത്തില്‍ പ്രതിരോധകുത്തിവയ്‌പ് പ്രവര്‍ത്തനങ്ങള്‍  65 ശതമാനം പോലും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. ഈ അവസ്ഥയ്‌ക്കൊരുമാറ്റമാണ് മിഷന്‍ ഇന്ദ്രധനുഷിലൂടെ ഉദ്ദേശിക്കുന്നത്.

എല്ലാ ജില്ലകളിലും പര്യാപ്തമായ അളവില്‍ വാക്‌സിനുകളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. എല്ലാ പ്രതിരോധ കുത്തിവയ്‌പ്പുകളും അതാതു സമയത്തുതന്നെ കൃത്യമായി നല്‍കുക.

പ്രതിരോധക്കുത്തിവയ്‌പ്പിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്തുക. സ്‌കൂളുകള്‍, പത്രദൃശ്യമാധ്യമങ്ങള്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക.

ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി സമഗ്രമായ പരിശീലനം നല്‍കുക.

ഭാരതത്തില്‍ പ്രതിവര്‍ഷം 2.7 കോടി ശിശുക്കള്‍ ജനിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ത്തന്നെ ആവശ്യമായ പ്രതിരോധശേഷിയില്ലാതെ അഞ്ചുവയസ് ആകുന്നതിനുമുമ്പെ മരണപ്പെടുന്ന കുട്ടികളുടെയെണ്ണം 18.3 ലക്ഷത്തോളമാണ്.

താഴ്ന്ന വരുമാനക്കാര്‍ക്കിടയിലാണ് പ്രതിരോധകുത്തിവയ്‌പ്പിന്റെ അഭാവത്താല്‍ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാത്തത്. എന്നാല്‍ ഭാരതത്തില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ എടുക്കാത്തതുമൂലം മരണപ്പെടുന്ന കുട്ടികളുടെ എണ്ണം ഏറിവരുന്നു. കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതില്‍ മാതാപിതാക്കള്‍ കാണിക്കുന്ന അശ്രദ്ധ ഒരിക്കലും ന്യായീകരിക്കാവുന്ന ഒന്നല്ല.

ദേശീയ തലത്തില്‍

പ്രധാനമന്ത്രിയും ആരോഗ്യകുടുംബക്ഷേമ മന്ത്രാലയവുമാണ് ഈ പദ്ധതി അവലോകനം ചെയ്യുക.

മറ്റ് മന്ത്രാലയങ്ങളും പദ്ധതിയുടെ പ്രധാനപങ്കാളികളുമായി സഹകരിച്ചായിരിക്കും ഈ മിഷന്‍ ഫലപ്രദമായി നടപ്പില്‍ വരുത്തുക.

ദേശീയ ദൗത്യസേന മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയുടെ പുരോഗതി നിരീക്ഷിച്ച് അവലോകനം നടത്തും.

സംസ്ഥാന തലത്തില്‍

ജില്ലാതലത്തില്‍ പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നത് അരോഗ്യമന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിന്‍ കീഴിലായിരിക്കും. ഫെബ്രുവരി ആദ്യവാരത്തിന് മുമ്പ് , അടുത്ത പ്രതിരോധകുത്തിവയ്‌പ് പ്രചാരണപരിപാടിയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളെക്കുറിച്ച് വീഡിയോ കോണ്‍ഫറന്‍സും നടത്തേണ്ടതുണ്ട്. പ്രതിരോധകുത്തിവയ്‌പ്പ് സംബന്ധിച്ച് വിവിധ മാര്‍ഗങ്ങളിലൂടെ പ്രചാരണം നടത്തുക.

പ്രധാനമായും ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകളാണ് പദ്ധതി പ്രകാരം നല്‍കുന്നത്. കുട്ടികള്‍ക്കു പുറമെ ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്‌പ്പ് നടത്തും. നേരത്തെ പ്രതിരോധ കുത്തിവയ്‌പ്പ് നടത്തിയപ്പോള്‍ വിട്ടുപോയ കുട്ടികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2020 ഓടെ എല്ലാവരിലേക്കും ഈ പദ്ധതിയുടെ പ്രയോജനം എത്തിക്കുന്നതിനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ആശുപത്രിയിൽ; രക്തസമ്മർദ്ദം ഉയർന്ന നിലയിൽ

ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ്
മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഉത്സവബലി
Kerala

ശബരിമല ഉത്സവത്തിന് സമാപനംകുറിച്ച് ശബരീശന് ഇന്ന് പുണ്യ പമ്പയില്‍ ആറാട്ട്.

ആസാം നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയ തുടങ്ങിയവര്‍ പുറത്തിറക്കുന്നു
India

ആസാമില്‍ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി; ഏകീകൃത സിവില്‍ കോഡ്, രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍

ആറ്റിങ്ങലില്‍ എന്‍ഡിഎ സംഘടിപ്പിച്ച റോഡ് ഷോയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ സ്ഥാനാര്‍ത്ഥി പി. സുധീറിനൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
Kerala

എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നവര്‍: നിതിന്‍ നബീന്‍

Kerala

എന്‍ഡിഎയെ നേരിടാന്‍ ഭീകരവാദികളെ മുഖ്യധാരയിലെത്തിച്ച് മുന്നണികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബില്‍ ഒരു മതവിഭാഗത്തിനും എതിരല്ല എഫ്സിആര്‍എ: കോണ്‍ഗ്രസും സിപിഎമ്മും നുണപ്രചാരണം നിര്‍ത്തണം – റിജിജു

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ റോഡ് ഷോയില്‍ സിനിമാതാരവും ബിജെപി തമിഴ്‌നാട് സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഖുശ്ബു പങ്കെടുത്തപ്പോള്‍

വനിതാ ശാക്തീകരണം നടപ്പാക്കിയത് ബിജെപി; രാഹുലിന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുന്നില്ല: ഖുശ്ബു

എന്‍ഡിഎ വികസിത മാര്‍ഗരേഖ: ഒരേയൊരു ലക്ഷ്യം ജനക്ഷേമം

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.