പെരിന്തല്‍മണ്ണ: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് ജയരാജിന് ബാലഗോകുലത്തിന്റെ ആദരം. ചിങ്ങം ഒന്ന് മലയാള ഭാഷദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ജയരാജിന് ബാലഗോകുലത്തിന്റെ ഉപഹാരം സമ്മാനിച്ചത്. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ എം.സി.കൃഷ്ണന്‍കുട്ടി മലയാളം പഞ്ചാംഗത്തിന്റെ ആദ്യപതിപ്പ് ജയരാജിന് നല്‍കി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ടി.പ്രവീണ്‍, ഉണ്ണികൃഷ്ണന്‍ കടുങ്ങപുരം, എന്‍.കെ.വിനോദ്, സി.സുമേഷ്, രാജേഷ്, പ്രമോദ് എടയാറ്റൂര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: