അങ്ങാടിപ്പുറം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അഗോം കി ആസാദി എന്ന പേരില്‍ വള്ളുവനാടന്‍ സാംസ്‌കാരിക വേദി അങ്ങാടിപ്പുറത്ത് സംഘടിപ്പിച്ച വര്‍ണ്ണാര്‍ച്ചന ശ്രദ്ധേയമായി. 25ലധികം കലാകാരന്മാര്‍ ഒരേ സമയം നടത്തിയ വര്‍ണ്ണാര്‍ച്ചന മറ്റ് സ്ഥലങ്ങളിലെ ആഘോഷങ്ങളില്‍ നിന്ന് വേറിട്ട് നിന്നു. തളി ജംഗ്ഷനില്‍ നടത്തിയ ചിത്രരചനാ സംഗമം കാര്‍ട്ടൂണിസ്റ്റ് കെ.വി.എം.ഉണ്ണി ഉദ്ഘാടനം ചെയ്തു.
സാംസ്‌ക്കാരിക സമിതി ചെയര്‍മാന്‍ സതീശന്‍ ആവള അദ്ധ്യക്ഷത വഹിച്ചു. ആര്‍ട്ടിസ്റ്റ് ദയാനന്ദന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോറാടന്‍ റംല, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.രവി, കെ.ടി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. നിഷാദ് അങ്ങാടിപ്പുറം സ്വാഗതവും ഇഖ്ബാല്‍ മങ്കട നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: