പുളിയന്മല : ഏലത്തോട്ടം മേഖലയില്‍ വിളവെടുപ്പ് ആരംഭിച്ചതോടെ തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളുടെ വരവും വര്‍ദ്ധിച്ചു. കമ്പത്തും പരിസരപ്രദേശങ്ങളിലും നിന്നുള്ളവരാണ് ഇവിടെ എത്തുന്ന തൊഴിലാളികളില്‍ ഏറെയും. ഇവരെ എത്തിക്കുന്നത് ദിനംപ്രതി നൂറുകണക്കിന് ചെറുവാഹനങ്ങളിലാണ്.സാധാരണഗതിയില്‍ പത്ത് പേര്‍ക്ക് യാത്രചെയ്യാവുന്ന വാഹനങ്ങളില്‍ ഇരുപതും ഇരുപത്തിരണ്ടും ആളുകളെ വരെ കുത്തി നിറച്ചാണ് യാത്ര.ഇങ്ങനെ എത്തുന്ന വാഹനങ്ങള്‍ അമിത വേഗതയില്‍ എത്തി അപകടങ്ങള്‍ സൃഷ്ടിക്കുന്നതും പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പുളിയന്മലയ്ക്കു സമീപം റിക്സന്പടിയില് നിയന്ത്രണം വിട്ട ടാറ്റാസുമോ എതിരെ വന്ന വാഹനത്തില്‍ ഇടിച്ചു മറിഞ്ഞതും ഇങ്ങനെ അമിത വേഗതയില്‍ എത്തിയതുമൂലമാണ്.ജനത്തിരക്കേറിയ സ്ഥലങ്ങളിലും സ്കൂള്‍ പരിസരങ്ങളിലും നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് െ്രെഡവര്‍മാര്‍ വാഹനങ്ങള്‍ ഓടിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും കര്‍ശന നിരീക്ഷണം ഈ മേഖലയില്‍ അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: