കൊച്ചി: വ്യവസായങ്ങളും അന്താരാഷ്ട്ര ഗുണനിലവാര അംഗീകാരവും എന്ന വിഷയത്തില്‍ ഫിക്കി ആഗസ്റ്റ് 21 ന് കൊച്ചിയില്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. വാണിജ്യ വ്യവസായ രംഗത്ത് അന്താരാഷ്ട്ര ഗുണനിലവാര നിര്‍ണ്ണയവും ഗുണനിലവാരസംവിധാനങ്ങളുടെ ഉപയോഗവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
ഗ്രാന്റ് ഫോറം ഹാള്‍, ഗ്രാന്റ് ഹോട്ടലില്‍ രാവിലെ 9.30 ന് ശില്‍പ്പശാല നാളികേര വികസന ബോര്‍ഡ് ചെയര്മാന് ടി.കെ ജോസ് ഐഎഎസ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് എ. സെഹാര്‍ പൊന്‍രാജ് പ്രഭാഷണം നടത്തും. എന്‍എബിസിബി വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. ഫിക്കി, എന്‍എബിസിബി, ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഫിക്കി ക്വാളിറ്റി ഫോറം എന്നിവയോടൊപ്പം ബന്ധപ്പെട്ട ചേംബറുകളും ഫിക്കിയുടെ സഹകരണ പങ്കാളികളും സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനായി ആഗസ്റ്റ് 20നകം ഫിക്കി കേരള സംസ്ഥാന കൗണ്‍സിലുമായി ബന്ധപ്പെടുക. ഫോണ്‍: 0484 4058041/42, ഇമെയില്‍: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: