പാലക്കാട്: റെയില്‍വേയിലെ മാലിന്യം പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ സംസ്‌കരിക്കാന്‍ കോഴിക്കോട്ടുള്ള ിറവ് എന്ന ഏജന്‍സിയുടെ സഹകരണം തേടിയിട്ടുണ്ടെന്ന് പാലക്കാട് ഡി.ആര്‍.എം. ആനന്ദ് പ്രകാശ്. യാത്രക്കാരുടെ സുരക്ഷയും സ്റ്റേഷനുകളുടെ ശുചിത്വവും ട്രെയിനുകളുടെ സമയനിഷ്ഠയും റെയില്‍വേയുടെ മുന്‍ഗണനകളില്‍ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരുടെ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും ചരക്കുകൈകാര്യം കൂടുതല്‍ കാര്യക്ഷമമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. സമീപകാലത്ത് കേരള എക്‌സ്പ്രസ്സിലും ഷൊറണൂര്‍ സ്റ്റേഷനിലുമുണ്ടായ സംഭവങ്ങളുടെ വെളിച്ചത്തില്‍ കൂടുതല്‍ ജാഗ്രതപാലിക്കാന്‍ ആര്‍.പി.എഫിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഇന്റലിജന്‍സ് പരിശോധന ശക്തിപ്പെടുത്തും.
യാത്രക്കാര്‍ക്ക് സ്റ്റേഷനിലുണ്ടാകുന്ന ക്ലേശങ്ങള്‍ പരിഹരിക്കാന്‍ പാലക്കാട് ജങ്ഷനില്‍ രണ്ട് ലിഫ്റ്റ് തയ്യാറായിട്ടുണ്ട്.
പാലക്കാട്ടും മംഗളൂരുവിലും എസ്‌കലേറ്ററുകളുടെ പണിയും പുരോഗമിക്കുന്നു. കാസര്‍കോട്ടും മാഹിയിലും പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകളും കണ്ണൂര്‍ സ്റ്റേഷനില്‍ ഹാര്‍ട്ട് റിവൈവല്‍ മെഷീനും ഒരുക്കി. രക്തദാന ക്യാമ്പുകളും യാത്രക്കാര്‍ക്ക് സുരക്ഷാ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാനായി.
ഡിവിഷനിലെ എട്ട് ഇക്ലാസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ടിക്കറ്റ് ബുക്കിങ് സേവക് സംവിധാനമൊരുക്കി. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ റെയില്‍വേയുടെ സേവനം മെച്ചപ്പെടുത്തുമെന്നും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്് മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. റെയില്‍വേ മാലിന്യം
സംസ്‌കരിക്കാന്‍ പദ്ധതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: