മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ജില്ലാതല പരിപാടി മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ നടന്നു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പതാക ഉയര്‍ത്തി. നിരവധി കാലത്തെ ത്യാഗവും കഷ്ടപ്പാടും സഹിച്ചാണ് പൂര്‍വികര്‍ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. മുഴുവന്‍ ജനങ്ങള്‍ക്കും അര്‍ത്ഥപൂര്‍ണവും അഭിമാനകരവുമായ ജീവിതം യാഥാര്‍ഥ്യമാക്കുമ്പോഴാണ് ഈ സ്വാതന്ത്ര്യം പൂര്‍ണമാകുന്നത്. കഴിഞ്ഞ 68 വര്‍ഷവും ഇതിനുള്ള പരിശ്രമത്തിലും പോരാട്ടത്തിലുമായിരുന്നു നാം. വികസനരംഗത്ത് രാജ്യം വലിയ കുതിച്ചുചാട്ടം നടത്തി. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഭാരതം മാറി. ജനങ്ങളുടെ ജീവിത സുരക്ഷയാണ് ഏറ്റവും പ്രധാനം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമെങ്കിലും എല്ലാറ്റിനും സമന്വയത്തിലൂടെ പരിഹാരം കാണാന്‍ കഴിയുക എന്നതാണ് രാജ്യത്തിന്റെ വിജയമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ‘മാലിന്യത്തില്‍ നിന്നുള്ള മോചനം’ പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു. സ്ത്രീകളും കുട്ടികളും വൃദ്ധരുമരടക്കം വന്‍ ജനാവലി പങ്കെടുത്തു. എംഎസ്പി. അസിസ്റ്റന്റ് കമാന്‍ഡന്റ് ഇ.കെ വിശ്വംഭരന് പരേഡിന് നേതൃത്വം നല്കി. സായുധ പോലീസിലെ ഇന്‍സ്പെക്ടര്‍ സി.ജാബിര്‍ സെക്കന്‍ഡ് ഇന്‍-കമാന്‍ഡന്റ് ആയി. എംഎസ്പി, പ്രാദേശിക പോലീസ്, സായുധ റിസര്‍വ് പൊലീസ്, വനിതാ പൊലീസ്, വനം- എക്സൈസ് വകുപ്പുകള്‍, വിവിധ കോളേജുകളിലെയും സ്കൂളുകളിലെയും സീനിയര്‍- ജൂനിയര്‍ എന്‍സിസി, സ്കൗട്ട്സ്-ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ് എന്നിവരടങ്ങിയ 34 പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുത്തു. പരിപാടിയില്‍ പി. ഉബൈദുല്ല എംഎല്‍എ, ജില്ലാ കലക്ടര്‍ ടി. ഭാസ്ക്കരന്‍, പെരിന്തല്‍മണ്ണ സബ്കലക്ടര്‍ അമിത് മീണ, അസി. കലക്ടര്‍ രോഹിത് മീണ, ജില്ലാ പോലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്റ, എംഎസ്പി. കമാന്‍ഡന്റ് ഉമാ ബെഹ്റ, എഡിഎം. കെ.രാധാകൃഷ്ണന്, തിരൂര്‍ ആര്‍ഡിഒ ജെ.ഒ.അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ 7.30ന് ജില്ലാ കലക്ടര്‍ ടി. ഭാസ്ക്കരന്‍ സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഏഴ് മണിക്ക് നഗരത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രഭാതഭേരി സിവില്‍ സ്റ്റേഷന് മൈതാനത്ത് നിന്ന് തുടങ്ങി എംഎസ്പി ഗ്രൗണ്ടില്‍ സമാപിച്ചു. പ്രഭാതഭേരിയിലും പരേഡിലും മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് മുഖ്യാതിഥി മന്ത്രി കുഞ്ഞാലിക്കുട്ടി ട്രോഫികള്‍ നല്കി. മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്തു.
തിരൂരങ്ങാടി: കൊടുവായൂര്‍ വ്യാസ വിദ്യാനികേതന്‍ സ്കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരൂരങ്ങാടി എംവിഐ പ്രമോദ് ശങ്കര്‍ ദേശീയ പതാക ഉയര്‍ത്തി. വിദ്യാലയ സമിതി പ്രസിഡന്റ് പി.ടി.കുമാരന് അദ്ധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോററ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി.രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. വിശ്വകര്‍മ്മസഭ പ്രസിഡന്റ് പ്രഭാകരന്, പ്രധാനധ്യാപിക പി.പ്രസീത, വിദ്യാലയ സമിതി സെക്രട്ടറി വി.നാരായണന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
കരുവാരക്കുണ്ട്: കരുവാരക്കുണ്ട് ജിഎച്ച്എസ്എസില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പിടിഎ പ്രസിഡന്റ് എ.കെ.ഹംസക്കുട്ടി പതാക ഉയര്‍ത്തി. എസ്ഐ മോഹനന് സ്വാതന്ത്ര്യദിന സന്ദേശം നല്കി. പ്രധാനാധ്യാപിക ലാലി സഖറിയാസ്, സനീഷ് ഖാന്, ഗോപാലകൃഷ്ണന്, രാജന് കരുവാരക്കുണ്ട്, പി.അബ്ദുറഹിമാന്, എ.അപ്പുണ്ണി, എം.മണി, കെ.ശിവശങ്കരന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
കരുവാരക്കുണ്ട് അരവിന്ദ വിദ്യാനികേതനില്‍ സ്വാതന്ത്രദിനാഘോഷം നടത്തി. റിട്ട.ഇന്ത്യന്‍ വ്യോമസേന ഓഫീസര്‍ വി. പി.പ്രസാദ് പതാക ഉയര്‍ത്തി. പ്രധാനധ്യാപിക വി.സി.സുജാത സ്കൂള്‍ സമിതി അംഗങ്ങളായ എ.വിനോദ്,വി.എ.പ്രസാദ്, പി.അനില്‍പ്രസാദ്, പി.ഗംഗാധരന്, സി.പി ഷൈജു, സി.ഗീത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കായിക പ്രദര്‍ശനവും നടന്നു.
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം വിദ്യാനികേതന്‍ സ്കൂളില്‍ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ലെഫ്റ്റനന്റ് കമാന്‍ഡന്റ് എം.കെ.വാസുദേവന്‍ ദേശീയപതാക ഉയര്‍ത്തി. വിമുക്തഭടന്മാരെ ആദരിക്കുന്ന ചടങ്ങില്‍ വിദ്യാലയ സമിതി അദ്ധ്യക്ഷന്‍ കെ.പി.വാസു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
കുറ്റിപ്പുറം: കുറ്റിപ്പുറം ശ്രീദുര്‍ഗ്ഗ വിദ്യാനികേതനില്‍ സ്കൂളില്‍ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങില്‍ വിദ്യാഭാരതി അഖില ഭാരതീയ സഹസംഘടനാ കാര്യദര്‍ശി ജെ.എം.കാശിപതി സ്വാതന്ത്ര്യദിന സന്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: