കോഴിക്കോട്: വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് അഭിപ്രായപ്പെട്ടു. ബിജെപി കോഴിക്കോട് കോര്‍പ്പറേഷന്‍തല തെരഞ്ഞെടുപ്പ് പ്രചരണ പ്രവര് ത്തനങ്ങളുടെ ഉദ്ഘാടനം മീഞ്ചന്ത വാര്‍ഡിലെ കണ്ണഞ്ചേരി എല്‍പി സ്കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ മുന്നേറ്റം എങ്ങനെ തടയാമെന്നതിനെക്കുറിച്ചാണ് സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്ന ചര്‍ച്ച. തെരഞ്ഞെടുപ്പ് തന്നെ എങ്ങനെ അട്ടിമറിക്കാമെന്ന ചിന്തയിലാണ് യുഡിഎഫ്. അതിനുള്ള ശ്രമങ്ങളാണ് യുഡിഎഫ് നടത്തുന്നത്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ടൊന്നും ബിജെപിയുടെ മുന്നേറ്റത്തെ തടയാനാവില്ലെന്നും തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ കമ്മിറ്റി അംഗവും മുന്‍കൗണ്‍സിലറുമായ കെ.വി.വേണുഗോപാലന്‍ മാസ്റ്റര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു, പി.കെ. അജിത്ത് കുമാര്‍. എന്‍.വി. ദിനേശന് എന്നിവര്‍ സംസാരിച്ചു.
വേങ്ങേരിയില്‍ നടന്ന വാര്‍ഡ് സമ്മേളനത്തില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭനും കോട്ടൂളിയില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോനും അത്താണിക്കല്‍ വാര്‍ഡില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി വി.വി. രാജനും ചാലപ്പുറത്ത് നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി. രഘുനാഥും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: