കോഴിക്കോട്: കലക്ടറേറ്റില്‍ നടക്കേണ്ടിയിരുന്ന ഓപ്പറേഷന് സവാരിഗിരിഗിരി കൂടിയാലോചനാ യോഗം ചില അടിയന്തിര കാരണങ്ങളാല്‍ ഈ മാസം 26ന് മൂന്നു മണിയിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതി ആസൂത്രണം ചെയ്യുന്നതിനായി വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട ഏതാനും വിവരം ആരാഞ്ഞു കൊണ്ട് ജില്ലാ വിദ്യഭ്യാസ വകുപ്പ് ഇ മെയില്‍ വഴി എല്ലാ സ്കൂളുകള്‍ക്കും ഒരു ചോദ്യാവലി അയച്ചിരുന്നു. യാത്രക്കായി സ്വകാര്യബസുകള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം, വിദ്യാര്‍ത്ഥികള്‍ കൂടുതലായി ഉപയോഗിക്കുന്ന ബസ് റൂട്ടുകള്‍, തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ചോദ്യാവലി. ഇനിയും വിവരങ്ങള്‍ നല്കാന് ബാക്കിയുള്ള സ്കൂളുകള്‍ രണ്ടു ദിവസത്തിനകം അവ ലഭ്യമാക്കണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: