യു.കെ. അര്ജുനന്
കുറ്റിയാടി: പ്രായംതളര്‍ത്താത്ത ആത്മവീര്യത്തോടെ കൃഷിയെ സ്നേഹിച്ചും പരിലാളിച്ചും ജീവിതത്തിന് പ്രകാശനം ചൊരിയുകയാണ് ഈ അമ്മമാര്‍. കുറ്റിയാടി പഞ്ചായത്തിലെ ഊരത്ത് ചെട്ട്യാന്‍കണ്ടി പത്മജയും നടുക്കണ്ടി ദേവകിയുമാണ് പ്രായത്തിന്റെ അവശതകളൊന്നുമില്ലാതെ കാര്‍ഷികവൃത്തിയില്‍ സജീവമായി മാതൃകയാകുന്നത്. ഇരുവര്‍ക്കും സ്വന്തമായുള്ള ഒരേക്കറോളം ഭൂമിയില്‍ നെല്‍കൃഷിയും പച്ചക്കറികളും ഇട വിളകളും കൃഷിചെയ്ത് മണ്ണില്‍ പൊന്ന് വിളയിക്കുകയാണിവര്‍.
തെങ്ങ്,കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളും ഇവര്‍ നേരിട്ട് നടത്തുന്നുണ്ട്. കാര്‍ഷികവൃത്തിക്ക് പുറമെ പശുപരിപാലനവും ഇവര്‍ നടത്തുന്നുണ്ട്. തികച്ചും ജൈവകൃഷിയെമാത്രം ആശ്രയിക്കുന്ന പത്മജയും ദേവകിയും സുഭാഷ്പാലേയ്ക്കറുടെ ജൈവാമൃതം ജൈവകൃഷിയാണ് പിന്തുടരുന്നത്. അന്യംനിന്നുപോവുന്ന നാടന്‍ പശുക്കളെ പരിപാലിക്കുന്നതിനാല്‍ ചാണകവും, ഗോമൂത്രവും, പച്ചില വളങ്ങളും കൃഷിക്ക് നിര്‍ലോഭം ഉപയോഗിക്കാനും കഴിയുന്നു. ഒട്ടേറെ കാര്ഷികശിബിരങ്ങളില് പങ്കെടുക്കുന്ന ഇരുവര്‍ക്കും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
കൃഷിയെ സ്നേഹിച്ചും പരിലാളിച്ചും മണ്ണിനെ പൊന്നാക്കുന്ന ഈ അമ്മമാര്‍ക്ക് പഞ്ചായത്ത് അധികൃതര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. റിട്ട. എല്‍.പി. സ്കൂള്‍ അധ്യാപകന് പത്മനാഭന്റെ ഭാര്യയാണ് ദേവകി. പരേതനായ റിട്ടയേര്‍ഡ് ഹൈസ്കൂള്‍ അധ്യാപകന് കരുണന്റെ ഭാര്യയാണ് പത്മജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: