കലഞ്ഞൂര്‍: കലഞ്ഞൂരില്‍ സിപിഎം തേര്‍വാഴ്ച.സിപിഎം,ഡിവൈഎഫ്ഐ ഗുണ്ടകളുടെ അക്രമത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു.ആര്‍എസ്എസ് കലഞ്ഞൂര്‍ വിദ്യാര്‍ത്ഥി ശാഖാശിക്ഷക് അശ്വിന്,രാത്രി ശാഖാ മുഖ്യശിക്ഷക് ആദര്‍ശ് മോഹന്‍,വിദ്യാര്ത്ഥിശാഖാ പാലക് ഗോകുല്‍ പ്രവര്‍ത്തകരായ ആദര്‍ശ് സുകുമാരന്‍,രാഹുല്‍ കൃഷ്ണന് എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ആര്‍എസ്എസ് മണ്ഡലം സേവാപ്രമുഖ് തുളസീധരന്റെ ഉടമസ്ഥതയിലുള്ള മാസ് ലൈറ്റ് ആ്ന്റ് സൗണ്ട്സ് എന്ന സ്ഥാപനം അക്രമികള്‍ അടിച്ചുതകര്‍ക്കുകയും പണം അപഹരിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ,സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ രണ്ടുമാസക്കാലമായി കലഞ്ഞൂരില്‍ നിരന്തരം സിപിഎം അക്രമം നടത്തുന്നു.എതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കലഞ്ഞൂരില്‍ പോലീസ്സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: