മുംബൈ: എണ്പതുവര്ഷത്തിനിടെ ലാഭവിഹിതത്തില്‍ ചരിത്രം കുറിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഈ വര്‍ഷം ലാഭവിഹിതമായി ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിന് നല്‍കിയത് 66,000 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 22 ശതമാനം അധികം. സമ്പദ്വ്യവസ്ഥ ശക്തി പ്രാപിക്കുന്നതിന്റെ വ്യക്തമായ സൂചന കൂടിയാണിത്.
പല പല പദ്ധതികള്‍ക്ക് ചെലവിടാന്‍ സര്‍ക്കാരിന് ഇതുവഴി കൂടുതല്‍ പണം ലഭിക്കും. ആര്‍ബിഐക്ക് മൂന്നു പ്രധാന വരുമാനമാര്‍ഗങ്ങളാണ് ഉള്ളത്. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതു വഴിയുള്ളതാണ് ഒന്ന്. ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശ വഴിയുള്ളതാണ് രണ്ടാമത്തെ വരുമാനമാര്‍ഗം. ബോണ്ടുകളുടെ പലിശ വഴിയുള്ളതാണ് മൂന്നാമത്തെ വഴി. ചെലവു കഴിഞ്ഞുള്ള ലാഭത്തിന്റെ ഒരു വിഹിതം ആര്‍ബിഐ സൂക്ഷിക്കും.
ബാക്കിയുള്ളതാണ് കേന്ദ്രത്തിന് നല്‍കുന്നത്. കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കൂടുതലാണ് ആര്‍ബിഐ ഇക്കുറി നല്‍കിയത്. സാമ്പത്തിക കമ്മി കുറയ്ക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് ചരിത്രം കുറിച്ച ലാഭവിഹിതത്തിലൂടെ തെളിയുന്നതെന്ന് പ്രമുഖ സാമ്പത്തിക കാര്യ വിദഗ്ധന്‍ സിദ്ധാര്‍ഥ സന്യാല്‍ പറഞ്ഞു. സര്‍ക്കാരിന് ഉപയോഗിക്കാന്‍ കൂടുതല്‍ പണം ലഭിക്കും. ഇതു വഴി വരും നാളുകളില്‍ ബാങ്കുകളുടെ പണലഭ്യതയും വര്‍ദ്ധിക്കും. സന്യാല്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: