ജയേഷ് മുള്ളത്ത്
കരുവാരക്കുണ്ട്: മലയോര മേഖലയിലെ നീര്‍ച്ചാലുകളും തോടുകളും ഉള്‍പ്പെടെയുള്ള പുറമ്പോക്കുഭൂമികളില് വ്യാപകമായി കൈയ്യേറ്റം നടക്കുന്നത് തടയാന്‍ നടപടിയില്ല.
കരുവാരക്കുണ്ട് പഞ്ചായത്തിലൂടെ ഒഴുകുന്ന ഒലിപ്പുഴ, കല്ലന്‍പുഴ എന്നിവയും ഇപ്പോള്‍ അനധികൃത കയ്യേറ്റം കാരണം അന്യാധീനപ്പെട്ട് പോകുകയാണ്. നിരവധി സംഘടനകള്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടികള്‍ ഉണ്ടായിട്ടില്ല. കല്കുണ്ട്, മഞ്ഞളാംചോല, മണലിയം പാടം, മാമ്പറ്റ, തരിശ്ശ്, പുന്നക്കാട് ഭാഗങ്ങളില്‍ ഒലിപ്പുഴയുടെയും, കേരാ എസ്റ്റേറ്റ്, ആര്‍ത്തല, അരിമണല്‍, തുടങ്ങിയ ഭാഗങ്ങളില്‍ കല്ലന്പുഴയുടേയും ഇരുവശങ്ങളിലായി നൂറുകണക്കിന് ഏക്കര്‍ പുറമ്പോക്ക് ഭൂമിയാണ് ഇതിനകം പലരും കൈയ്യേറിയിരിക്കുന്നത്. ഈ ഭൂമിയില്‍ വിലപിടിപ്പുള്ള വന്മരങ്ങും ഉണ്ട്. എന്നാല്‍ പഞ്ചായത്ത് രേഖകില്‍ ഇതൊന്നുമില്ല. കരുവാരക്കുണ്ട് അങ്ങാ ചിറയോട് േചര്‍ന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇക്കോ ടൂറിസം പദ്ധതിയോട് ചേര്‍ന്നുകിടക്കുന്ന വന്‍ വിലവരുന്ന ഏക്കറുകക്കിന് പുറമ്പോക്ക് ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് പതിച്ചുനല്‍കാനുള്ള നീക്കം നടക്കുന്നതായും അറിയുന്നു. ഇതിനെതിരെയുള്ള പരാതിയുടെ അന്വേഷണം എങ്ങുമെത്താതെ കിടക്കുകയാണ്. കരുവാരക്കിണ്ടില് പുറമ്പോക്ക് ഭൂമി വ്യാപകമായി കയ്യേറുന്നത് മാധ്യമങ്ങില്‍ വാര്‍ത്തയായതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മലപ്പുറം വിജിലന്‍സ് സിഐ സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. പഞ്ചായത്ത് രേഖകളില്‍ ഇല്ലാത്ത പുറമ്പോക്ക് ഭൂമികള്‍ വ്യക്തികള്‍ കൈയ്യേറി റബ്ബര്‍, തങ്ങ്, കമുക്, തുടങ്ങിയ കൃഷികള്‍ െചയ്തുവരികയാണ്. കൈയ്യേറ്റം കാരണം പല ഭാഗങ്ങളിലും പുഴയുടെ ഒഴുക്കിനെയും ബാധിച്ചിട്ടുണ്ട്. പുഴയുടെ ഗതിമാറുന്ന രീതിയില്‍ മണ്ണിടിച്ചിട്ടുകൊണ്ടാണ് പലരും കൈയ്യേറ്റം നടത്തുന്നത്. ഇത് ജലശ്രാതസ്സുകളുടെ ഭാവിതന്നെ ഇല്ലാതാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ തന്നെ വിലയിരുത്തുന്നു.
പുറമ്പോക്ക് ഭൂമിയുടെ കണക്കുകള്‍ പഞ്ചായത്ത് രേഖകളില്‍ ഇല്ലാത്തതിനാല്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് പഞ്ചായത്ത് പറയുന്നത്. ഒലിപ്പുഴ സംരക്ഷണ സമിതി കൈയ്യേറ്റങ്ങള്‍ക്കെതിരെ വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിശോധനകളും നടപടികളും എവിടെയും എത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: