ബത്തേരി : കോടതിസമുച്ചയത്തിന് സമീപം സുരാജ് ഓട്ടോമൊബൈല്‍ ഷോപ്പു നടത്തുന്ന റെജി എന്ന രാജേഷ് 50 നെ സ്വന്തം കടയ്ക്കുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ നാട്ടുകാര്‍ കടയുടെ സമീപത്ത് രക്തം തളംകെട്ടി കിടന്നതും ഇയാളുടെ നെറ്റിയിലും തലയുടെ പിന് ഭാഗത്തും ആഴത്തിലുളള മുറിവുകള്‍ കണ്ടതും ഇത് കൊലപാതകമാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വഴിയില്‍ കേടായ ഏതോ ഒരു വാഹനത്തിന് സ്പെയര്‍പാര്‍ട്സ് സാധനങ്ങള്‍ വേണമെന്ന് ആരോ ഫോണ്‍ വിളിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ മണിച്ചിറയിലെ വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. സാധാരണ ഏത് രാത്രിയിലും ഈ ആവശ്യം പറഞ്ഞ് ആരു വിളിച്ചാലും ഇയാള്‍ കട തുറന്ന് സാധനങ്ങള്‍ നല്‍കാറുണ്ട്. പതിവുസമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കടയുടെ ഷട്ടര്‍ പാതി തുറന്ന നിലയില്‍ അതിനുളളിലെ റാക്കില്‍ തൂങ്ങിയനിലയില്‍ മ്യതശരീരം കണ്ടത്.കാലുകള്‍ തറയില്‍ തൊട്ടനിലയിലായിരുന്നുവെന്ന് ദ്യക്സാക്ഷികള്‍ പറയുന്നു.
ഭാര്യ ഷീജ. മക്കള്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി സച്ചിന്, ഡിഗ്രി വിദ്യാര്‍ത്ഥിനി സോനു. മാനന്തവാടി ഡി.വൈ.എസ്.പി എ.ആര് പ്രേംകുമാര്‍, പുല്പളളി സിഐ എം.സജീവ് ബത്തേരി സബ് ഇന്‍സ്പെക്ടര്‍ ടി.എം.ജോസ് എന്നിവരുടെ നേത്യത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഫോറന്‍സിക് വിദഗ്ദരും ഡോഗ് സ്ക്വാഡും അന്വേഷ സംഘത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: