കട്ടപ്പന : തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയില്‍ പാറക്കടവിന് സമീപം റോഡില്‍ വളര്ന്നുനില്ക്കുന്ന വാകമരം വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്നു. ഇരുപത് വര്‍ഷത്തോളം പഴക്കമുള്ള ഈ മരങ്ങളുടെ ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി വേരുകള്‍ തെളിഞ്ഞു നില്‍ക്കുകയാണ്. നിരവധി വഴിയാത്രക്കാരും നൂറുകണക്കിന് വാഹനങ്ങളും കടന്നു പോകുന്ന ഈ വഴിയില്‍ നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.കോതമംഗലത്ത് മരം വീണ് ഉണ്ടായ ദുരന്തത്തിന് ശേഷം പാതയോരത്ത് നില്ക്കുന്ന വലിയ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ഉണ്ടായിരുന്നെങ്കിലും നാമ മാത്രമാണ് മുറിച്ചു മാറ്റാനായത്.ഈ ഉത്തരവിന്റെ മറവില്‍ വന്‍കിട തോട്ടങ്ങളിലെ വിലപിടിപ്പുള്ള മരങ്ങള്‍ വെട്ടികടത്തുക മാത്രമാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: