കോഴിക്കോട്: കേരളത്തിലെ ആരോഗ്യ വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഎ) സംഘടിപ്പിക്കുന്ന കേരള ഹെല്‍ത്ത് ടൂറിസം രാജ്യാന്തര സമ്മേളനവും പ്രദര്‍ശ നവും ഒക്ടോബര്‍ 30, 31 എന്നീ ദിവസങ്ങളില്‍ കൊച്ചിയില്‍ നടക്കും.
2006ല്‍ തുടക്കമിട്ട കേരള ഹെല്‍ത്ത് ടൂറിസത്തിന്റെ അഞ്ചാമത്തെ പതിപ്പാണിത്. ഇന്ത്യയില്‍ത്തന്നെ ആദ്യമായി അവതരിപ്പിക്കപ്പെട്ട ആരോഗ്യവിനോദസഞ്ചാര പരിപാടിയായ കെഎച്ച്ടിയിലൂടെ മെഡിക്കല്‍ ടൂറിസ്റ്റുകളുടെ വരവില്‍ കേരളത്തില്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി സംഘാടക സമിതി ചെയര്മാന് ഡോ. ആസാദ് മൂപ്പന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2020 ആകുന്നതോടെ ഇന്ത്യയിലെ മെഡിക്കല്‍ ടൂറിസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റിത്തീര്‍ക്കാന്‍ സാധിക്കും. ആരോഗ്യ വിനോദ സഞ്ചാരത്തില്‍ ഇന്ത്യയുടെ സംഭാവന അഞ്ച് ശതമാനം മാത്രമാണ്. ആരോഗ്യ ടൂറിസത്തില്‍ കേരളത്തിന് വലിയ സാധ്യതയുണ്ടായിട്ടും ഇതുപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ലോകത്തെ മിക്ക സ്ഥലത്തെയും അറിയപ്പെടുന്ന ഡോക്ടര്‍മാരും നഴ്സുമാരും മലയാളികളാണ്.
പ്രധാന രാജ്യങ്ങളെക്കാള്‍ അഞ്ചിലൊന്ന് ചെലവ് കൊണ്ട് മികച്ച ചികിത്സ നല്കാന് കേരളത്തിനാവും. വിദേശ രാജ്യങ്ങളിലെ ഭരണകൂടത്തെയും ഇന്‍ഷൂറന്‍സ് ഏജന്‍സികളെയും ഇക്കാര്യം ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.ആഫ്രിക്കയില്‍ നിന്നുള്‍പ്പെടെ രോഗികള്‍ കേരളത്തിലേക്ക് വരുന്ന കാലം സമീപ ഭാവിയിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ 0484 4012300 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഫാ. ജോണ്സണ് വാഴപ്പള്ളി, സജി മാത്യു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.ഹെല്‍ത്ത് ടൂറിസം
പ്രതികരിക്കാൻ ഇവിടെ എഴുതുക: